Pinarayi Vijayan | മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വീട്ടിലെത്തി നൂറാം ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുടുംബത്തോട് ചോദിച്ചറിഞ്ഞു
Oct 20, 2023, 19:39 IST
തിരുവനന്തപുരം: (KVARTHA) മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വീട്ടിലെത്തി നൂറാം ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് ലോ കോളജ് ജന്‍ക്ഷനിലുള്ള 'വേലിക്കകത്ത്' വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയെത്തിയത്. വിഎസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മുഖ്യമന്ത്രി കുടുംബത്തോട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ജന്മദിന ആശംസകള്‍ അറിയിച്ചശേഷം മടങ്ങി.
കെവി സുധാകരന്‍ എഴുതിയ വിഎസിന്റെ 'ജീവിതം ഒരു സമര നൂറ്റാണ്ട്' എന്ന പുസ്തകത്തിന്റെ പ്രകാശനം അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. എട്ട് പതിനാറ്റാണ്ടിലേറെ നീളുന്ന വിഎസിന്റെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുരംഗത്തുള്ളവര്‍ 100 വയസ്സുവരെ എത്തുന്നത് ആപൂര്‍വതയാണ്. എല്ലാ ഘട്ടത്തിലും സജീവമായി നില്‍ക്കുക എന്നത് എല്ലാ ആളുകളിലും സംഭവിക്കുന്നതല്ല. വിഎസിന്റെ ജീവിതത്തിന് ഇത്തരം സവിശേഷതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, പ്രകാശ് ബാബു, എം വിജയകുമാര്‍, പികെ ശ്രീമതി, സിഎസ് സുജാത, എഎ റഹീം എംപി, വികെ പ്രശാന്ത് എംഎല്‍എ, ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിഎസിന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വിഎസിന്റെ അടുത്ത് സന്ദര്‍ശകരെ അനുവദിച്ചില്ല.

Keywords: Kerala CM Pinarayi Vijayan pays a visit to VS on his 100th birthday, Thiruvananthapuram, News, Politics, VS Achuthanandan, Birthday Wishes, Book, Released, CPM, BJP, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.