Pinarayi Vijayan | കളമശേരി സംഭവം ഏറെ ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി, മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും മുഖ്യമന്ത്രി
Oct 29, 2023, 22:11 IST
തിരുവനന്തപുരം: (KVARTHA) കളമശേരിയില്‍ നടന്ന സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ഇതിനു പിന്നിലുള്ളവര്‍ രക്ഷപ്പെടില്ലെന്നും വാര്‍ത്താസമ്മേനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുനല്‍കി.
വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് നല്ല നിലപാട് മാതൃകാപരമാണ്. കേരളത്തിന്റെ തനിമ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമന്ന് ചാനല്‍ പറഞ്ഞു. ചാനലിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തുകാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പരാമര്‍ശിച്ചായിരുന്നു മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചത്.
ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമം ഉണ്ടായി. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേന്ദ്ര മന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തി. വര്‍ഗീയ നീക്കം നടത്തി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. സര്‍കാരിന് ചെയ്യാനാകുന്ന നടപടികള്‍ സ്വീകരിക്കും. സമൂഹ മാധ്യമം വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞത് എന്തെന്ന് പിന്നീട് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നല്‍കിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ 20 പേര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡികല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡികല്‍ കോളജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പെടുന്നതാണ് മെഡികല്‍ ബോര്‍ഡ്. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേരാണ് മരിച്ചത്. രണ്ടുപേരും സ്ത്രീകളാണ്. ഒരാള്‍ തൊടുപുഴ സ്വദേശിനിയാണ്. രാവിലെ മരിച്ച സ്ത്രീയെ കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.
സംഭവം നടന്നയുടന്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ അവിടെയെത്തിയിരുന്നു. ചീഫ് സെക്രടറിയും ഡിജിപിയും ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും, എല്ലാ പാര്‍ടികളേയും ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kerala CM Pinarayi Vijayan announces 20-member team to probe blast at convention center in Kalamassery, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Press Meet, Kalamassery Blast, Police, Probe, Injured, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.