മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് തമിഴ്‌നാടിനെ സമ്മതിപ്പിക്കണം: പിണറായി വിജയന്‍
Jun 3, 2016, 11:53 IST
തിരുവനന്തപുരം: (www.kvartha.com 03.06.2016) മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന നിലപാടു സര്‍ക്കാരിനില്ലെന്നും പുതിയ അണക്കെട്ടിനായി തമിഴ്‌നാടിനെ സമ്മതിപ്പിക്കാനുള്ള ചര്‍ച്ചയിലേക്കു കാര്യങ്ങള്‍ എത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ആദ്യം വേണ്ടതു നിലവിലുള്ള അണക്കെട്ടിന്റെ ഉറപ്പു സംബന്ധിച്ചു രാജ്യാന്തര വിദഗ്ധരുടെ അഭിപ്രായമാണെന്നും പിണറായി പറഞ്ഞു.
ഡാമിനു ബലമുണ്ട് എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അക്കാര്യം സമര്‍ഥിക്കാന്‍ നമുക്കാകണം. അതിനു നാം മുന്നോട്ടുവച്ച നിര്‍ദേശം, വിദഗ്ധ സമിതിയെക്കൊണ്ടു ഡാമിന്റെ ഉറപ്പ് പരിശോധിപ്പിക്കണം എന്നതാണ്.
നാല് കല്ലും കൊണ്ടു ചെന്നാല്‍ കേരളത്തിന് ഒറ്റയ്ക്കു ഡാം കെട്ടാനാകില്ല. അതിനു തമിഴ്‌നാടിന്റെ സഹകരണം കൂടി വേണം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച യാഥാര്‍ഥ്യം മനസ്സിലാക്കി മുന്നോട്ടു പോകണമെന്നാണു ഡല്‍ഹിയില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി നിലനില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, LDF, Government, Mullaperiyar, Mullaperiyar Dam, Save Mullaperiyar, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.