Tragedy | നവീന്‍ ബാബുവിന്റെ മരണം അതീവദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Kerala CM on ADM's Death: A Tragedy & Call for Action
Kerala CM on ADM's Death: A Tragedy & Call for Action

Photo Credit: Facebook / Pinarayi Vijayan

● നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും
● അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല
● ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് 
● വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്

തിരുവനന്തപുരം: (KVARTHA) കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ മരിച്ചതിനുശേഷം സംഭവത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിന് തയറായത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. 

ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് എന്നു പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചു. സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരവര്‍ തീരുമാനിക്കേണ്ട കാര്യങ്ങളില്‍ അവരവര്‍ തീരുമാനം എടുക്കണം. അഭിപ്രായത്തിനായി അനാവശ്യനായി കാത്തിരിക്കരുത്. തീരുമാനമെടുക്കാതെ ഫയലുകള്‍ വച്ച് തട്ടിക്കളിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. സ്ഥലംമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും. അര്‍ഹത അനുസരിച്ച് സ്ഥലംമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

#JusticeForNaveenBabu #KeralaPolitics #RIPNaveenBabu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia