Reply | 'വർക്ക് ഫ്രം ഹോം' തിരഞ്ഞെടുക്കുന്നവരുടെ ജോലി സമയം എത്ര? മുഖ്യമന്ത്രിയുടെ മറുപടി!

 
 Kerala CM demands strict adherence to labor laws amid IT worker's death

Photo Credit: Facebook/ Pinarayi Vijayan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി
● മറുപടി അന്ന സെബാസ്റ്റ്യന്റെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിൽ 
● വർക്ക് ഫ്രം ഹോം സമ്പ്രദായത്തിന് വ്യക്തമായ നിയമങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: (KVARTHA) രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് ആൻഡ് യംഗ് എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ പി പി ചിത്തരഞ്ജൻ്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

Aster mims 04/11/2022

നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പനി ചെയർമാൻ അയച്ച കത്തിൽ അന്ന സെബാസ്റ്റ്യൻ ജോലി സ്ഥലത്ത് ഇളവ് ലഭിക്കാതെയും അമിത ജോലിഭാരവും സമ്മർദ്ദവും അനുഭവിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനി അധികൃതർ ഇക്കാര്യത്തിൽ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, സംഭവത്തിൽ ദുരൂഹത ഒന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.

വിശ്രമമില്ലാത്ത ജോലി, പിരിച്ചുവിടൽ ഭീഷണി, തൊഴിൽ അവകാശങ്ങളുടെ നിഷേധം തുടങ്ങിയ പ്രശ്നങ്ങൾ ഐടി രംഗത്തുൾപ്പെടെ ചില തൊഴിൽ മേഖലകളിൽ ഉണ്ടെന്ന ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ഐടി പാർക്കുകളിലെ കമ്പനികളുമായി ഒപ്പുവച്ച പാട്ടക്കരാറിൽ സംസ്ഥാനത്തെ എല്ലാ തൊഴിൽ നിയമങ്ങളും പാലിക്കണമെന്ന നിബന്ധനയുണ്ട്. ഇത് പാലിക്കാത്തപക്ഷം ജീവനക്കാർക്ക് നിയമപരമായി നടപടികൾ സ്വീകരിക്കാം.

കോവിഡിന് ശേഷം 'വർക്ക് ഫ്രം ഹോം' സമ്പ്രദായം വ്യാപകമായെങ്കിലും, നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തമായ സമയക്രമം പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

#Kerala #laborlaws #ITindustry #workfromhome #employeerights #justiceforanna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia