Cash Declaration | സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ കയ്യില്‍ എത്ര പണമുണ്ടെന്ന് രേഖപ്പെടുത്താന്‍ രെജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍കുലര്‍
May 9, 2024, 16:58 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ കയ്യില്‍ എത്ര പണമുണ്ടെന്ന് രേഖപ്പെടുത്താന്‍ രെജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍കുലര്‍. 'കാഷ് ഡിക്ലറേഷന്‍ രെജിസ്റ്റര്‍' (Cash Declaration Register) സൂക്ഷിക്കണമെന്ന് പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രടറി ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍കാര്‍ ഓഫീസുകളില്‍ ഈ രെജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സര്‍കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഹാജരാകുന്ന സമയത്ത്, അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ദിനേന കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ അല്ലെങ്കില്‍ പേഴ്‌സണല്‍ കാഷ് ഡിക്ലറേഷന്‍ രെജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.
ഉദ്യോഗസ്ഥര്‍ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും വിവരങ്ങള്‍ ഇങ്ങനെ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രടറിയുടെ സര്‍കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.
Keywords: News, Kerala, Thiruvananthapuram-News, Kerala: News, Circular, Maintain, Cash Declaration Register, Government Offices, Amount, Hand, Money, Government Employees, Thiruvananthapuram News, Kerala: Circular to maintain cash declaration register in all government offices.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.