Lottery Result | സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം 20 കോടി XC 224091 എന്ന ടികറ്റിന്; വിജയിയെ കണ്ടെത്തിയില്ല
Jan 24, 2024, 18:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനമായ 20 കോടി XC 224091 എന്ന ടികറ്റിന്. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആകെ 45 ലക്ഷം ടികറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. പാലക്കാടാണ് കൂടുതല്‍ ടികറ്റുകള്‍ വിറ്റത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
പാലക്കാട് വിന്‍ സ്റ്റാര്‍ ലോടറി ഏജന്‍സി ഉടമ ശാജഹാന്റെ പക്കല്‍നിന്നും വാങ്ങിച്ച ലോടറി ടികറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഹോള്‍സെയില്‍ കടയായ ഇവിടെനിന്ന് തിരുവനന്തപുരം സ്വദേശിയായ ഏജന്റ് ദുരൈരാജാണ് ടികറ്റ് വാങ്ങിയത്. തുടര്‍ന്ന് കിഴക്കേക്കോട്ട ലക്ഷ്മി ലകി സെന്ററിലാണ് സമ്മാനാര്‍ഹമായ ടികറ്റ് വിറ്റത്.
35 വര്‍ഷമായി ടികറ്റ് എടുക്കുന്നതാണെന്ന് ദുരൈരാജ് പ്രതികരിച്ചു. വിവിധ സ്ഥലങ്ങളില്‍നിന്ന് ലോടെറി എടുക്കാറുണ്ട്. ഇതിനുമുമ്പും സമ്മാനാര്‍ഹമായ ടികറ്റ് വിറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിന്‍ സ്റ്റാറില്‍നിന്ന് 15 വര്‍ഷമായി ടികറ്റ് എടുക്കുന്നു. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ദുരൈരാജിന്റെ ലകി സ്റ്റാര്‍ എന്ന കട. വിവിധ സംസ്ഥാനക്കാര്‍ ഇവിടെനിന്ന് ടികറ്റ് എടുക്കാറുണ്ടെന്ന് ദുരൈരാജ് പറഞ്ഞു.
10,000 കണക്കിന് ആളുകള്‍ ഇവിടെ നിന്നും ടികറ്റ് എടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരാണ് സമ്മാനാര്‍ഹമായ ടികറ്റ് എടുത്തത് എന്നറിയില്ല. അയ്യപ്പ സീസണായതിനാല്‍ ഭൂരിഭാഗം ടികറ്റുകളും അയ്യപ്പ ഭക്തരാണ് എടുത്തിട്ടുള്ളത് എന്നും ദുരൈരാജ് പറഞ്ഞു.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044, XB 279240, XJ 103824, XE 243120, XB 378872, XL l421156 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആകെ 6,91,300 സമ്മാനങ്ങള്‍.

Keywords: Kerala Christmas New Year Bumper BR-95 Lottery Results announced, Thiruvananthapuram, News, Lottery Results, Kerala Christmas New Year Bumper, Winner, Business, Lottery Agent, Lottery Stall, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.