Accident | ഊഞ്ഞാല്‍ ആടുന്നതിനിടെ സിമന്റ് തൂണ്‍ ഇളകി ദേഹത്ത് വീണ് 4 വയസ്സുകാരന് ദാരുണാന്ത്യം

 
Kerala Child Died in Swing Accident
Kerala Child Died in Swing Accident

Rithik

● ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
● മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

തിരുവനന്തപുരം: (KVARTHA) ഊഞ്ഞാല്‍  ആടുന്നതിനിടെ സിമന്റ് തൂണ്‍ ഇളകി ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. കാരക്കോണം ത്രേസ്യാപുരത്ത് രാജേഷ്- ചിഞ്ചു ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്.

ഋതികിന്റെ അച്ഛന് സുഖമില്ലാത്തതിനാല്‍ അമ്മ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. കുട്ടിയെ സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചായിരുന്നു ഇരുവരും പോയത്. ഇതിനിടെയാണ് അപകടം. 

വീടിനോട് ചേര്‍ന്ന് സിമന്റ് തൂണില്‍ സാരി ഉപയോഗിച്ച് കെട്ടിയ ഊഞ്ഞാലില്‍ ആടുന്നതിനിടെ സിമന്റ് തൂണ് തകര്‍ന്ന് കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നു. ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിയ രാജേഷ്, റിഥു രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

#keralaaccident #childdeath #tragedy #swingaccident #keralanews #localnews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia