ദേശീയ യൂത്ത് മീറ്റില്‍ കേരളത്തിന് കിരീടം

 


തേഞ്ഞിപ്പലം: (www.kvartha.com 29.05.2016) ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍ പൊന്നില്‍ കുളിച്ച് കേരളത്തിന് കിരീടം. 156 പോയിന്റുമായി തുടര്‍ച്ചയായ എട്ടാം തവണയാണ് കേരളം ജേതാക്കളാകുന്നത്. കഴിഞ്ഞ തവണ ഗോവയില്‍ കേരളം ജേതാക്കളായതും 156 പോയിന്റ് നേടിയാണ്.

ദേശീയ യൂത്ത് മീറ്റില്‍ കേരളത്തിന് കിരീടംഅവസാനദിനം കേരളം അഞ്ചുവീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും നേടി. ആദ്യ രണ്ടു ദിവസം മുന്നില്‍ നിന്ന ഉത്തര്‍പ്രദേശ് 78 പോയിന്റോടെ നാലാം സ്ഥാനത്തെത്തി.

114 പോയിന്റോടെ തമിഴ്‌നാട് രണ്ടാമതും 95 പോയിന്റോടെ ഹരിയാന മൂന്നാമതുമെത്തി. ലോങ്‌ ജംപില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ എം.ശ്രീശങ്കറും 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ജിസ്‌ന മാത്യുവുമാണ് ചാംപ്യന്‍ഷിപ്പിലെ മികച്ച അത്‌ലീറ്റുകള്‍.

പെണ്‍വിഭാഗത്തില്‍ 104 പോയിന്റോടെ കേരളം കരുത്തുകാട്ടി. 62 പോയിന്റുമായി തമിഴ്‌നാട് രണ്ടാമതെത്തി. ആണ്‍കുട്ടികളില്‍ 87 പോയിന്റോടെ ഹരിയാന മുന്നിലെത്തി. കേരളവും തമിഴ്‌നാടും 52 പോയിന്റുമായി രണ്ടാമത്.

Keywords: Calicut University, Youth,  Indian athletes, Kerala, Malappuram, Tamilnadu, Winner, Hariyana,  Kerala champions, National Youth Athletics, National Youth Athletics Championship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia