വൈദ്യുതി നിരക്ക് വര്‍ധനയില്‍ ഇളവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സ്വന്തം ലേഖകന്‍
വൈദ്യുതി നിരക്ക് വര്‍ധനയില്‍ ഇളവ്
തിരുവനന്തപുരം: വൈദ്യുതിനിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ വീടുകളില്‍ പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. 120 യൂണിറ്റ് വരെയുള്ള സിംഗിള്‍ ഫേസ് കണക്ഷനിലുള്ള ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കും. കാര്‍ഷിക കണക്ഷനുകള്‍ക്ക് വരുത്തിയ വര്‍ദ്ധിപ്പിച്ച നിരക്കും പിന്‍വലിക്കും.

സര്‍ക്കാര്‍ തീരുമാനത്തോടെ  85ലക്ഷം വരുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ 69 ലക്ഷം പേര്‍ക്ക് ആനുകൂല്യം കിട്ടുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ  വൈദ്യുതിബോര്‍ഡിന് വര്‍ഷം 294.66 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകും. ഈ തുക ഗ്രാന്റ് ആയി സര്‍ക്കാര്‍ കെ എസ് ഇ ബിക്ക് നല്‍കും.

ഒന്നുമുതല്‍ 40 യൂണിറ്റ് വരെ ഉപയോഗിച്ചാല്‍ ഒരു യൂണിറ്റിന് നല്‍കേണ്ട തുക 1.15 രൂപയില്‍ നിന്ന് 1.50 രൂപയായും 41മുതല്‍ 80വരെ 1.90 രൂപയില്‍ നിന്ന് 2.40 രൂപയായും 81 മുതല്‍ 120 യൂണിറ്റ് വരെ 2.40 രൂപയില്‍ നിന്ന് 2.90 രൂപയുമാണ് റഗുലേറ്ററി കമ്മിഷന്‍ വര്‍ദ്ധിപ്പിച്ചത്. ഇപ്രകാരം വര്‍ദ്ധനവ് വരുത്തിയ 35 പൈസയും 50 പൈസയുമാണ് കുറയ്ക്കുക. ഇതിനു പുറമേ സിംഗിള്‍ഫേസ് കണക്ഷനുള്ളവര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ 20 രൂപ ഫിക്‌സഡ് ചാര്‍ജും പിന്‍വലിച്ചു. ഇതോടെ 120 യൂണിറ്റ് വരെയുള്ള സിംഗിള്‍ഫേസ് കണക്ഷന്‍കാര്‍ക്ക് ബില്‍തുക നിലവിലുള്ളതു തന്നെയാകും.

കാര്‍ഷിക കണക്ഷനുകള്‍ക്ക് നിരക്ക് വര്‍ദ്ധന പിന്‍വലിച്ചതു വഴി വരുന്ന ബാദ്ധ്യത 21 കോടിയാണ്. ഈ വിഭാഗക്കാര്‍ക്ക് ഒരു യൂണിറ്റിന് നിലവിലുണ്ടായിരുന്ന 65 പൈസ ഒന്നര രൂപയായാണ് റഗുലേറ്ററി കമ്മിഷന്‍ വര്‍ദ്ധിപ്പിച്ചത്. ഇവരുടെ ഫിക്‌സഡ് ചാര്‍ജില്‍ പക്ഷേ വര്‍ദ്ധനവ് വരുത്തിയിട്ടില്ല.

SUMMARY: The Kerala Cabinet decided to roll back the steep increase in electricity charges of single phase users in domestic category using 120 units electricity.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia