Cabinet Reshuffle | മന്ത്രി സഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി സിപിഎം; ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോര്‍ജിനെ മാറ്റുമെന്ന് സൂചന; സ്പീകര്‍ സ്ഥാനത്ത് നിന്ന് ശംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം
Sep 15, 2023, 11:23 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന മന്ത്രി സഭയില്‍ പുനഃസംഘടനയ്‌ക്കൊരുങ്ങി സിപിഎം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോര്‍ജിനെ മാറ്റുമെന്ന് സൂചന. സ്പീകര്‍ സ്ഥാനത്ത് നിന്ന് ശംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം.
കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളിയും മന്ത്രി സഭയിലേക്ക്. എല്‍ഡിഎഫിലെ മുന്‍ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിയും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിര്‍ണായ യോഗങ്ങള്‍ ചേരും.
വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. അതേസമയം, കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതില്‍ സിപിഎമ്മില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്.
ഈ മാസം 20ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക.
ശംസീറിനെ മാറ്റുന്ന വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ചയാണ് നടന്നത്. ഏക എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും.
മുന്നണി യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് എല്‍ജെഡി നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.