SWISS-TOWER 24/07/2023

Cabinet Reshuffle | 'രണ്ടാം പിണറായി സര്‍കാരിലെ മന്ത്രിസഭാ പുനഃസംഘടന അന്തിമഘട്ടത്തിലേക്ക്'; കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്തേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) രണ്ടാം പിണറായി സര്‍കാരിലെ മന്ത്രിസഭാ പുനഃസംഘടന അന്തിമഘട്ടത്തിലേക്കെന്ന് സൂചന. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24-ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. മുന്നണിയോഗത്തിനൊപ്പം ആര്‍ജെഡിയുമായി ഉഭയകക്ഷി ചര്‍ച നടത്താനും സാധ്യതയുണ്ട്. നേരത്തെ പുനഃസംഘടനയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒഴിഞ്ഞുമാറിയിരുന്നു. മാധ്യമങ്ങള്‍ പറഞ്ഞിട്ടുള്ള അറിവാണെന്നായിരുന്നു പ്രതികരണം.

Aster mims 04/11/2022
Cabinet Reshuffle | 'രണ്ടാം പിണറായി സര്‍കാരിലെ മന്ത്രിസഭാ പുനഃസംഘടന അന്തിമഘട്ടത്തിലേക്ക്'; കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്തേക്കും

സര്‍കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികള്‍ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികള്‍ക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണ ഉണ്ടായിരുന്നു. മറ്റുമന്ത്രിമാരുടെ ചുമതലകള്‍ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സിപിഎമിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.

ഇതനുസരിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോള്‍ ഗതാഗതവകുപ്പ് കോണ്‍ഗ്രസ്(ബി)യുടെ ഗണേഷ് കുമാറിന് ലഭിക്കും. നേരത്തെ യു ഡി എഫ് ഭരണകാലത്ത് ഗണേഷ് കുമാര്‍ ഗതാഗതവകുപ്പ് തന്നെയാണ് കൈകാര്യം ചെയ്തത്.

ഐ എന്‍ എലിന്റെ മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ്-എസിന് കൈമാറുക. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ എന്‍ എലിന്റെ മന്ത്രിയായ അഹ് മദ് ദേവര്‍കോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാറും.

മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എം എല്‍ എ മാരുള്ള മുന്നണിയിലെ ആര്‍ജെഡി ഒഴികെയുള്ള കക്ഷികള്‍ക്കെല്ലാം സര്‍കാരില്‍ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആര്‍ജെഡിക്ക് മറ്റുസ്ഥാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കേണ്ടിവരുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ നല്‍കുന്ന സൂചന.

Keywords: Kerala cabinet reshuffle: Kadannappalli, Ganesh Kumar likely to be sworn in on Dec 29, Thiruvananthapuram, News. Kerala Cabinet Reshuffle, Meeting, Ministers, Politics, RJD, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia