Transplant | അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കോഴിക്കോട് സൗകര്യമൊരുങ്ങുന്നു


 

 
Kerala Cabinet decided to set up the Institute of Organ and Tissue Transplant at Kozhikode, Thiruvananthapuram, News, Cabinet Decision, Institute of Organ and Tissue Transplant, Politics, Kerala News
Kerala Cabinet decided to set up the Institute of Organ and Tissue Transplant at Kozhikode, Thiruvananthapuram, News, Cabinet Decision, Institute of Organ and Tissue Transplant, Politics, Kerala News


അവയവമാറ്റ ശസ്ത്രക്രിയ കാത്തുകഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകും   

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു 

തിരുവനന്തപുരം: (KVARTHA) കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കുക. ഹൈറ്റ് സാണ്  നിര്‍വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ് ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തുകഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകും.   

സംസ്ഥാന പോലീസ് മേധാവിയുടെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു.  അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. 

മാനേജിങ്ങ് ഡയറക്ടര്‍മാര്‍

വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് -  വി കുട്ടപ്പന്‍ പിള്ള

കേരള സ്റ്റേറ്റ് കയര്‍ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് -  എംകെ ശശികുമാര്‍

സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - കെ സുനില്‍ ജോണ്‍

ദി കേരള സിറാമിക്‌സ് ലിമിറ്റഡ് - എസ് ശ്യാമള

കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് - കൃഷ്ണകുമാര്‍ കൃഷ്ണവിലാസ് ഗോപിനാഥന്‍ നായര്‍

കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്‌സ് ലിമിറ്റഡില്‍ എംഡിയായി ഇ കെ ജേക്കബ് തരകനെയും നിയമിച്ചു.

നിയമനാംഗീകാരം

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച് എസ് എസ് ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികകള്‍, അധ്യാപകരെ നിയമിച്ച 2018 മുതല്‍ അപ് ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു. 

തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ എച്ച് എസ് എസ്, കോട്ടയം വല്ലകം സെന്റ് മേരീസ് എച് എസ് എസ്, തിരുവനന്തപുരം പനവൂര്‍ പി എച് എം കെ എം വി & എച് എസ് എസ്, പാലക്കാട് പുതുനഗരം മുസ്ലീം എച് എസ് എസ്, ആലപ്പുഴ വലമംഗലം എസ് സി എസ് എച് എസ് എസ് എന്നീ സ്‌കൂളുകളില്‍ നിയമന തീയതിയായ 2018  മുതല്‍ എച് എസ് എസ് റ്റി ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നല്‍കും.

അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍

ഗ്രേഷ്യസ് കുര്യാക്കോസിനെ  ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂര്‍ സ്വദേശിയാണ്. 

ശമ്പള പരിഷ്‌ക്കരണം

കോഴിക്കോട് കേരള സോപ്പ് സിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കും. 

ടെണ്ടര്‍ അംഗീകരിച്ചു

എടത്തല, കീഴ് മാട്, ചൂര്‍ണിക്കര പഞ്ചായത്തുകളിലേക്കുള്ള ജലജീവന്‍ മിഷന്‍ (ജെജെഎം) ജലവിതരണ പദ്ധതിക്ക് വിതരണ സംവിധാനവും ചൂര്‍ണിക്കര പഞ്ചായത്തിന് എഫ് എച് ടി സിയും നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുള്ള  ടെണ്ടര്‍ അംഗീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് അനുമതി നല്‍കി.

അമൃത് 2.0 പ്രകാരം എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡര്‍ ലൈന്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള ജലവിതരണ പദ്ധതി വര്‍ദ്ധിപ്പിച്ചോ പുനഃക്രമീകരിച്ചോ കൊണ്ട് Functional Household Tap Connection (FHTC) നല്‍കുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച  ടെണ്ടര്‍ അനുവദിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് അനുമതി നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia