ആരോഗ്യമേഖലയിൽ 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി; അഴീക്കൽ തുറമുഖ വികസനത്തിനും അംഗീകാരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.
● കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിലും പുതിയ ഡോക്ടർ തസ്തികകൾ.
● കൺസൾട്ടൻ്റ് തസ്തികകളിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10 എന്നിവ പ്രധാനം.
● ഡിജിറ്റൽ റീ സർവേയുടെ രണ്ടാം ഘട്ടത്തിന് 50 കോടി രൂപ അനുവദിച്ചു.
● സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരൻ്റി.
● ഇടുക്കി ആർച്ച് ഡാമിനടുത്ത് തിയേറ്റർ സമുച്ചയം നിർമ്മിക്കാൻ കെഎസ്എഫ്ഡിസിക്ക് രണ്ട് ഏക്കർ ഭൂമി പാട്ടത്തിനു നൽകും.
തിരുവനന്തപുരം: (KVARTHA) ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും സ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും മറ്റ് ഡോക്ടർമാരുടേയും ഉൾപ്പെടെയാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുന്നതിനിടെയാണ് സർക്കാരിൻ്റെ ഈ സുപ്രധാന നീക്കം.
വിദഗ്ധ ഡോക്ടർമാരുടെ തസ്തികകൾ
ആശുപത്രികളിൽ കൂടുതൽ മികച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കൺസൾട്ടൻ്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റൻ്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്.
ജൂനിയർ കൺസൾട്ടൻ്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഒബി ആൻ്റ് ജി 9, പീഡിയാട്രിക്സ് 3, അനസ്തേഷ്യ 21, റേഡിയോഡയഗ്‌നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്സ് 4, ഇഎൻടി 1 എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു. കൂടാതെ, കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കുന്നതിന് സിഎംഒ എട്ട്, അസി. സർജൻ നാല്, കൺസൾട്ടൻ്റ് ഒബി ആൻ്റ് ജി ഒന്ന്, ജൂനിയർ കൺസൾട്ടൻ്റ് ഒബി ആൻ്റ് ജി മൂന്ന്, ജൂനിയർ കൺസൾട്ടൻ്റ് പീഡിയാട്രിക്സ് മൂന്ന്, ജൂനിയർ കൺസൾട്ടൻ്റ് അനസ്തീഷ്യ നാല്, ജൂനിയർ കൺസൾട്ടൻ്റ് റേഡിയോളജി ഒന്ന് എന്നിങ്ങനേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
മറ്റ് സുപ്രധാന തീരുമാനങ്ങൾ
- ഡിജിറ്റൽ റീ സർവേ ചെലവ്: സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റൽ റീ സർവേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ 2026 മാർച്ച് 31 വരെയുള്ള ചെലവുകൾക്കായി 50 കോടി രൂപ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടിൽ (RKI) നിന്നും അനുവദിക്കും.
- സർക്കാർ ഗ്യാരൻ്റി: സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരൻ്റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിയ്ക്കും.
- അഴീക്കൽ തുറമുഖ വികസനം: അഴീക്കൽ തുറമുഖ വികസനത്തിനായി മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് സമർപ്പിച്ച ഡിപിആറിനും (DPR) സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ടിനും അംഗീകാരം നൽകിയ ഉത്തരവിലെ നിബന്ധനകൾ ധന വകുപ്പിൻ്റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യും.
- ഭൂമി പാട്ടത്തിന്: ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് രണ്ട് ഏക്കർ ഭൂമി തീയേറ്റർ സമുച്ചയം നിർമ്മിക്കുന്നതിനു കെഎസ്എഫ്ഡിസിക്ക് പാട്ടത്തിനു നൽകും. പ്രതിവർഷം ഒരൊന്നിന് 100 രൂപ നിരക്കിലാണ് 10 വർഷത്തിനു പാട്ടത്തിനു നൽകുക.
നിയമനം, ശമ്പള പരിഷ്കരണം
- പോലീസ് തസ്തിക: കേരള പോലീസ് അക്കാദമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സസ് എന്നിവിടങ്ങളിൽ രണ്ട് ആർമറർ പോലീസ് കോൺസ്റ്റബിൾ തസ്തികകൾ വീതം ആകെ നാല് തസ്തികകൾ സൃഷ്ടിച്ചു.
- നിയമനം: ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെ ഒഴിവുകളിലേക്ക് വി. എസ്. ശ്രീജിത്ത്, ഒ.വി. ബിന്ദു, എം.എസ്. ബ്രീസ്, ജിമ്മി ജോർജ് എന്നിവരെ നിയമിച്ചു. ഗവൺമെൻ്റ് പ്ലീഡർമാരായി രാജി ടി. ഭാസ്കർ, ജനാർദ്ദന ഷേണായ്, എ.സി. വിദ്യ, അലൻ പ്രിയദർശി ദേവ്, ശിൽപ എൻ.പി, നിമ്മി ജോൺസൻ എന്നിവരെയും നിയമിച്ചു.
- പുനർനിയമനം: സുപ്രീം കോടതി സ്റ്റാൻ്റിങ് കൗൺസിലർമാരായി സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെ 2025 ജൂലൈ 23 മുതൽ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിച്ചു.
- ശമ്പള പരിഷ്കരണം: കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ അനുവദിക്കും. കെൽട്രോണിലെ എക്സിക്യൂട്ടീവ്, സൂപ്പർവൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രിൽ ഒന്ന് പ്രാബല്യത്തിൽ നടപ്പാക്കും.
- പുനഃസംഘടന: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മിഷൻ പുനഃസംഘടിപ്പിച്ചു. ഹൈക്കോടതി റിട്ട. ജഡ്‌ജ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനും സെബാസ്റ്റ്യൻ ചൂണ്ടൽ, ജി.രതികുമാർ എന്നിവർ അംഗങ്ങളുമാണ്.
- സേവന കാലാവധി ദീർഘിപ്പിച്ചു: കേരള റബർ ലിമിറ്റഡിൻ്റെ ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്‌ടറായ ഷീല തോമസിൻ്റെ (റിട്ട) സേവന കാലാവധി 09-09-2025 മുതൽ ഒരു വർഷത്തേയ്ക്കും ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൻ്റെ ഡയറക്‌ടർ ബോർഡ് അംഗവും മാനേജിങ് ഡയറക്‌ടറുമായുള്ള ജോൺ സെബാസ്‌റ്റ്യൻ്റെ സേവന കാലാവധിയും ദീർഘിപ്പിച്ചു.
- കായിക താരങ്ങൾക്ക് ഇൻക്രിമെൻ്റ്: 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിങ് ഇനത്തിൽ സ്വർണ മെഡൽ നേടിയ അവതി രാധികാ പ്രകാശിനു മൂന്നും, സ്വിമ്മിങ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസിന് രണ്ടും അഡ്വാൻസ് ഇൻക്രിമെൻ്റ് അനുവദിക്കും.
പുതിയ ഡോക്ടർമാരുടെ നിയമനം ആശുപത്രി സേവനം മെച്ചപ്പെടുത്തുമോ? കമൻ്റ് ചെയ്യുക.
Article Summary: Cabinet approves 202 doctor posts for Health Dept including super-specialty, and sanctions Rs 50 crore for Digital Re-Survey.
#KeralaCabinet #HealthSector #DoctorPosts #DigitalReSurvey #VeenaGeorge #GovernmentDecision
