SWISS-TOWER 24/07/2023

Compensation | വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്. വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിനു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്.

മരിച്ചവരില്‍ അഞ്ചുപേര്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ വിദ്യാര്‍ഥികളും ഒരു അധ്യാപകനും മറ്റ് മൂന്നുപേര്‍ കെ എസ് ആര്‍ ടി സി യാത്രക്കാരുമായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടം നടന്ന ദിവസം തന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 
Aster mims 04/11/2022

Compensation | വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാകും തുക കൈമാറുക. അപകടത്തിന് പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. വടക്കാഞ്ചേരിയില്‍ വെച്ച് കെ എസ് ആര്‍ ടി സി സൂപര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു.

Keywords: Kerala cabinet announces Rs 2 lakh compensation in Vadakkencherry Bus Accident, Thiruvananthapuram, News, Prime Minister, Narendra Modi, Compensation, Cabinet, Kerala, Accidental Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia