ഇടതുകോട്ട തകര്‍ത്ത് അരൂരില്‍ ഷാനിമോള്‍ക്ക് അട്ടിമറി വിജയം; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്നെ ആദ്യ വിജയം
Oct 24, 2019, 13:20 IST
അരൂര്‍: (www.kvartha.com 24.10.2019) ഇടതുകോട്ട തകര്‍ത്ത് അരൂരില്‍ ഷാനിമോള്‍ ഉസ്മാന് അട്ടിമറി വിജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്നെ ആദ്യ വിജയമാണ് ഇത്. വോട്ടെണ്ണലിന്റെ ആദ്യാവസാനം നിലനിന്ന സസ്പെന്‍സിനൊടുവിലാണ് 1992 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മനു സി പുളിക്കലിനെ പരാജയപ്പെടുത്തിയത്.
നാലു വോട്ടിങ് മെഷീനുകള്‍ കൂടി എണ്ണാന്‍ ബാക്കിയുള്ളതിനാല്‍ ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല. 67,800 പരം വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. 65,900 ഓളം വോട്ടുകളാണ് മനു സി പുളിക്കലിന് ലഭിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ പിന്നീടിങ്ങോട്ട് ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ആയിരത്തില്‍ താഴെ മാത്രം വോട്ടുകളുടെ ഭൂരിപക്ഷം ഏതു നിമിഷവും മാറിമറിയാം എന്ന നിലയില്‍ മുന്നേറിയപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയുടെ മുള്‍മുനയിലായി.
അവസാന ഘട്ടത്തില്‍ ഭൂരിപക്ഷം ക്രമേണ ഉയരുകയും രണ്ടായിരം കടക്കുകയും ചെയ്തു. ഓരോ ബൂത്തുകള്‍ എണ്ണുമ്പോഴും വന്‍ സസ്പെന്‍സാണ് അരൂരില്‍ നില നിന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala byelection 2019, Shanimol Usman wins in Aroor, News, Politics, By-election, Trending, Result, UDF, LDF, Kerala.
Keywords: Kerala byelection 2019, Shanimol Usman wins in Aroor, News, Politics, By-election, Trending, Result, UDF, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.