Criticism | കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളി നീക്കുന്നു, അവഗണന തുടര്‍ന്നാല്‍ നേരിടാന്‍ പ്ലാന്‍ ബി നടപ്പാക്കും; ബജറ്റ് അവതരണത്തിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി
Feb 5, 2024, 10:38 IST
തിരുവനന്തപുരം: (KVARTHA) ബജറ്റ് അവതരണത്തിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ കേന്ദ്ര സര്‍കാര്‍ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണ പാര്യമത്തിലാണെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തില്‍ കേരള മാതൃക തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിച്ചു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍ നിര്‍ത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. കേരള മാതൃക വികസനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. കേരളത്തെ തോല്‍പ്പിക്കരുതെന്നും കേന്ദ്ര അവഗണന തുടര്‍ന്നാല്‍ നേരിടാന്‍ കേരളത്തിന്റെ പ്ലാന്‍ ബി നടപ്പാക്കുമെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.
കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം നടപ്പാക്കും. മെഡികല്‍ ഹബാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ പ്രസംഗത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞം അടക്കം വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കും. പുതുതലമുറ നിക്ഷേപം മാതൃകകള്‍ സ്വീകരിക്കും. സിയാല്‍ മോഡലില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ട് വരും. ബജറ്റില്‍ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ചു. തിരുവനന്തപുരം മെട്രോയ്ക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തില്‍ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.
കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടു. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിന്‍ യാത്രക്കാര്‍ പ്രതിസന്ധിയിലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയില്‍ നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. തകരില്ല കേരളം, തളരില്ല കേരളം, തകര്‍ക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. എട്ട് വര്‍ഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു.
Keywords: News, Kerala, Kerala-News, Top-Headlines, Budget, Kerala-Budget, Kerala Budget, Finance Minister, Criticized, Central Government, Thiruvananthapuram - Kozhikode Metro, K N Balagopal, Kerala Budget: Finance Minister criticized Central Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.