Agriculture | ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി; നാളികേര വികസന പദ്ധതിക്കായി 65 കോടി; പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും, കേരളത്തെ മെഡികല്‍ ഹബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് ധനമന്ത്രി
Feb 5, 2024, 11:43 IST
തിരുവനന്തപുരം: (KVARTHA) കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി അനുവദിച്ച് കേരള ബജറ്റ്. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടി. മണ്ണ് ജലസംരക്ഷണത്തിന് 75 കോടി. നാളികേര വികസന പദ്ധതിക്കായി 65 കോടി. ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ് മാനേജ്മെന്റ് സ്ഥാപിക്കും.
മീന്‍പിടുത്ത മേഖലക്ക് 227.12 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. തീരദേശ വികസനം 136.9 കോടി. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മീന്‍പിടുത്തത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു.
വെറ്ററിനറി സര്‍വകാലാശലക്ക് 57 കോടി. വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി. ക്ഷീര വികസനത്തിന് 150 കോടി. മുതലപോഴി 10 കോടി. ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്തും. ഫാം യന്ത്രവല്‍ക്കരണത്തിന് 16.95 കോടി. മത്സ്യഫെഡ് 3 കോടി. നീണ്ടകര വല ഫാക്ടറിക്ക് 5 കോടി. പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി.
വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. 11 കോടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സ്. കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പുവരുത്തുന്നതിന് 43.9 കോടി. പുത്തൂര്‍ സുവോളജികല്‍ പാര്‍ക് 6 കോടി. മണ്ണ് ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി. 1868. 32 കോടി ഗ്രാമ വികസനത്തിന് അനുവദിച്ചു.
കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് ധനമന്ത്രി പറഞ്ഞു. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതായിരിക്കും പദ്ധതികള്‍. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. കേരളത്തെ മെഡികല്‍ ഹബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. സ്റ്റാര്‍ട് അപുകള്‍ക്ക് മൂലധന സബ്സിഡി നല്‍കും. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്‍ഡ്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കും. വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും.
Keywords: News, Kerala, Kerala-News, Kerala-Budget, Agriculture-News, Kerala News, Budget 2024, 1692 Crore, Agriculture Sector, Vizhinjam, Finance Minister, K N Balagopal, Kerala budget 2024: 1692 crore for agriculture sector.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.