SWISS-TOWER 24/07/2023

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 95.47

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.04.2014) ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച വൈകിട്ട് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുര്‍ റബ്ബ് പ്രഖ്യാപിച്ചു. റെക്കോര്‍ഡ് വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് -95.47 ശതമാനം. 4,42,608 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. ആദ്യമായിട്ടാണ് ഇത്രയും നേരത്തേ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.3 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 94.17 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 14,802 പേര്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയം കണ്ണൂര്‍ ജില്ല നേടിയപ്പോള്‍ കുറവ് പാലക്കാട് ജില്ലയ്ക്കാണ്.

281 സര്‍ക്കാര്‍ സ്‌കൂളുകളടക്കം 931 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഗള്‍ഫില്‍ പരീക്ഷയെഴുതിയ 99.2 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയവരില്‍ 76.5 ശതമാനവും പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 62.81 ശതമാനം പേരും വിജയിച്ചു. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ല. 51.702 പേരാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്. മാര്‍ക്ക് ലിസ്റ്റില്‍തന്നെ ഇക്കാര്യം രേഖപ്പെടുത്തുമെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. പരീക്ഷയെഴുതിയ ആണ്‍കുട്ടികളില്‍ 94.44 ശതമാനവും പെണ്‍കുട്ടികളില്‍ 96.53 ശതമാനം പേരും ജയിച്ചു.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 95.47
ഒരു വിഷയത്തില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17വരെ നടക്കും. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്ററുകള്‍ അടക്കം 2,815 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 4,64,310 വിദ്യാര്‍ഥികളുടെ ഫലമാണ് ഇന്നു പുറത്തുവന്നിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala Board SSLC results 2014, announced, Results of Kerala SSLC, Secondary School Leaving Certificate, 2014 Examination, Declared on Wednesday, Thiruvananthapuram, Kerala, SSLC, Students, 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia