ഇനി കേരളത്തിലെ ബി ജെ പിയെ സുരേഷ് ഗോപി നയിക്കും? 6 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അഴിച്ചുപണി

 


തിരുവനന്തപുരം: (www.kvartha.com 19.09.2021) ഇനി കേരളത്തിലെ ബി ജെ പിയെ സുരേഷ് ഗോപി എം പി നയിക്കും. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അഴിച്ചുപണി നടക്കുമെന്നും വിവരം. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാന ബിജെപിയെ ചലിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനം എടുത്തതായും സംസ്ഥാന നേതൃത്വത്തിനെതിരെ സമീപകാലത്തുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

ഇനി കേരളത്തിലെ ബി ജെ പിയെ സുരേഷ് ഗോപി നയിക്കും? 6 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അഴിച്ചുപണി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ഫന്‍ഡു വിവാദത്തില്‍ ആകെയുലഞ്ഞ സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനമാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. നാര്‍കോടിക് വിവാദത്തില്‍ പാലാ ബിഷപിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ താരത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയതായുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയവും മത നേതാക്കള്‍ക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ടിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടായില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നതെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

അഴിച്ചുപണിയില്‍ നേതൃസ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കും. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നല്‍കാന്‍ കഴിയാത്തതുമാണ് മറ്റു പാര്‍ടികളില്‍ നിന്നു നേതാക്കളെത്താന്‍ തടസമെന്നാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സുരേഷ്‌ഗോപിയ്ക്ക് കഴിയുന്നുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും വിലയിരുത്തല്‍.

Keywords:  Kerala BJP likely to be revamped, Thiruvananthapuram, News, Suresh Gopi, Actor, BJP, Leaders, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia