100 കോടി രൂപ വിലമതിക്കുന്ന 'ഹെലികോപ്റ്റർ രാജാവിനെ' സ്വന്തമാക്കി രവി പിള്ള; എയർബസ് എച് 145ന്റെ ആദ്യ ഇൻഡ്യൻ ഉടമയെന്ന റെകോർഡും കുറിച്ചു; പ്രത്യേകതകളറിയാം
Mar 22, 2022, 19:43 IST
തിരുവനന്തപുരം:(www.kvartha.com 22.03.2022) 100 കോടി രൂപ വിലമതിക്കുന്ന എയർബസ് എച് 145 ഹെലികോപ്റ്ററിന്റെ ആദ്യ ഇൻഡ്യൻ ഉടമയായി ആർപി ഗ്രൂപ് ഓഫ് കംപനീസ് ചെയർമാനും വ്യവസായിയുമായ രവി പിള്ള. ഈ അത്യാധുനിക ഹെലികോപ്റ്ററിൽ ഏറ്റവും പുതിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. ഏഴ് യാത്രക്കാരെയും പൈലറ്റിനെയും വഹിക്കാൻ കഴിയും. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതും സവിശേഷതയാണ്..
സംസ്ഥാനത്തുടനീളം നിരവധി ആഡംബര ഹോടലുകൾ ഉള്ളതിനാൽ ഹെലികോപ്റ്റർ അവരുടെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് ആർപി ഗ്രൂപിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിഥികളെ എത്തിക്കാൻ ഇത് ഉപയോഗിക്കും. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആർപി ഗ്രൂപിന് ഹെലിപാഡുകളുണ്ട്.
ഹെലികോപ്റ്ററുകളുടെ രാജാവ് എന്നാണ് എച് 145 അറിയപ്പെടുന്നത്. അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി അബ്സോർബിങ്’ സീറ്റുകളാണു മറ്റൊരു പ്രത്യേകത. അപകടങ്ങളില്‍ ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗൻഡ് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണികേഷൻ സിസ്റ്റവും ഈ ഹെലികോപ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്. രവി പിള്ളയ്ക്ക് നിലവിൽ 2.5 ബില്യൻ ഡോളറിന്റെ ആസ്തിയുണ്ട്. ഗൾഫ് രാജ്യങ്ങളിലടക്കം അദ്ദേഹത്തിന്റെ വിവിധ കംപനികളിലായി 70,000 ജീവനക്കാർ ജോലിചെയ്യുന്നു.
< !- START disable copy paste -->

Keywords: News, Kerala, Top-Headlines, Thiruvananthapuram, Indian, Helicopter, Business Man, State, India, Kozhikode, Kollam, Kerala Billionaire, The First Indian to Own An Airbus Luxury Helicopter, Airbus Luxury Helicopter, Kerala Billionaire Becomes The First Indian to Own An Airbus Luxury Helicopter Worth ₹100 Crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.