Gopi Kottamurikkal | വീട്ടില്‍ ജപ്തി നോടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; കേരള ബാങ്ക് നടപടിയെ ന്യായീകരിച്ച് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍; മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

 


കൊല്ലം: (www.kvartha.com) വീട്ടില്‍ ജപ്തി നോടിസ് പതിച്ചതില്‍ മനംനൊന്ത് കൊല്ലത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് നടപടിയെ ന്യായീകരിച്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. വായ്പാ കുടിശ്ശിക വന്നാല്‍ ചെയ്യുന്ന നടപടി മാത്രമാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.

Gopi Kottamurikkal | വീട്ടില്‍ ജപ്തി നോടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; കേരള ബാങ്ക് നടപടിയെ ന്യായീകരിച്ച്  പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍; മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

നടപടി ക്രമങ്ങള്‍ പാലിച്ചാണ് വീടിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. വായ്പ കുടിശ്ശിക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായി ഒരടി മുന്നോട്ട് നീങ്ങിയെന്നല്ലാതെ വീട്ടുകാരോട് എന്തെങ്കിലും പകയോ വിദ്വേഷമോ ബാങ്കിനില്ല. പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ കാരണമെന്തെന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ഗോപി കോട്ടമുറിക്കല്‍ ആവശ്യപ്പെട്ടു.

വീടിന്റെ വാതില്‍ക്കല്‍ ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും വിഷമമുണ്ടാക്കും. എന്നാല്‍ വായ്പാ കുടിശ്ശിക വരുത്തിയാല്‍ റികവറി നടപടിക്ക് ബാങ്ക് സ്വീകരിക്കുന്ന നടപടി ക്രമമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ബ്രാഞ്ച് മാനേജറും ജീവനക്കാരും വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയും അച്ഛനും അമ്മയും ചെങ്ങന്നൂരില്‍ ഒരു മരണവീട്ടില്‍ പോയതായിരുന്നു. വായ്പ കുടിശ്ശികയുണ്ടെന്നും നോടിസ് നല്‍കി തുടര്‍നടപടിക്ക് വന്നതാണെന്നും മുത്തച്ഛനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് മുത്തച്ഛന്‍ നോടിസില്‍ ഒപ്പിട്ടും നല്‍കി. വീടിന് മുന്നിലെ മരത്തില്‍ ബോര്‍ഡ് വെച്ച ശേഷം ജീവനക്കാര്‍ ബാങ്കിലേക്ക് മടങ്ങിപോവുകയായിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ അച്ഛനും അമ്മയും ബാങ്കിലെത്തിയത്. കുറച്ചു ദിവസത്തിനുള്ളില്‍ വായ്പ അടച്ചുതീര്‍ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തിയിലേക്ക് കടക്കേണ്ടി വരുമെന്നും അറിയിച്ചാണ് ബാങ്ക് മാനേജര്‍ ഇരുവരേയും പറഞ്ഞുവിട്ടത്. തിരിച്ചുവീട്ടിലെത്തിയ ശേഷമാണ് കുട്ടിയുടെ മരണവിവരം ഇവര്‍ അറിഞ്ഞതെന്നും കേരള ബാങ്ക് പ്രസിഡന്റ് വിശദീകരിച്ചു.

Keywords: Kerala bank president Gopi Kottamurikkal comments in girl suicide incident, Kollam, News, Suicide Attempt, Loan, Student, Controversy, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia