പി സി ജോര്‍ജിനെ വേട്ടയാടി നശിപ്പിക്കുന്നതിനു കൂട്ടുനില്‍ക്കാന്‍ സ്പീക്കറെ കിട്ടില്ല

 



തിരുവനന്തപുരം: (www.kvartha.com 25.09.2015) മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എംഎല്‍എയെ അയോഗ്യനാക്കാനുള്ള സമ്മര്‍ദത്തില്‍ സ്പീക്കര്‍ എന്‍ ശക്തന് പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തീരുമാനമെടുക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണു സൂചന. കെ എം മാണിയും കേരള കോണ്‍ഗ്രസ് എമ്മും നിലവിലെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും മാത്രമല്ല, മാണിക്കുവേണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ചില പ്രമുഖരും സ്പീക്കര്‍ക്കുമേല്‍ അനൗപചാരിക സമ്മര്‍ദം ചെലുത്തുന്നുണ്ടത്രേ.

ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുക എന്ന ഒരൊറ്റ അജണ്ട ഉന്നമിട്ടാണ് മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെയും കോണ്‍ഗ്രസിലെ ജോര്‍ജ് വിരുദ്ധരുടെയും നീക്കം. അങ്ങനെ അയോഗ്യനാകുന്നതുവഴി ജോര്‍ജ് അപമാനിതനാകുമെന്നും അദ്ദേഹത്തെ കൂടെനിര്‍ത്താന്‍ ഇടതുമുന്നണി, പ്രത്യേകിച്ചു സിപിഎം മടിക്കുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ നിയമസഭാംഗം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളില്‍ പിഴവൊന്നു വരുത്താത്ത സാമാജികന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ കൂട്ടുനില്‍ക്കരുതെന്നു കോണ്‍ഗ്രസിലെത്തന്നെ ഒരു വിഭാഗം സ്പീക്കറോട് ആവശ്യപ്പെട്ടതായാണു വിവരം.

കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഈ നിലപാടുകാരനാണെന്നും അറിയുന്നു.
പ്രതിനിധീകരിച്ചിരുന്ന പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒറ്റയ്ക്കു പുറത്തുപോവുകയും മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ ഇല്ലാതിരിക്കുകയും ചെയ്യുന്ന ആളെന്ന നിലയില്‍ ജോര്‍ജിനെ അയോഗ്യനാക്കണം എന്നാണ് മാണി ഗ്രൂപ്പിന്റെ വാദം. അരുവിക്കര തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി ഉണ്ടാക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നു ചൂണ്ടിക്കാട്ടിയാണിത്.

എന്നാല്‍ ആ മുന്നണി രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും താന്‍ കേരള കോണ്‍ഗ്രസിന്റെ ഒരു സമിതിയില്‍ നിന്നും സ്വയം പുറത്തുപോയിട്ടില്ലെന്നും ജോര്‍ജ് വാദിക്കുന്നു. ഇതിനൊക്കെപ്പുറമേ, പി സി ജോര്‍ജിനോടുള്ള വിരോധം തീര്‍ക്കാന്‍ നിയമസഭയെ മാണിയും കൂട്ടരും ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനു കൂട്ടുനില്‍ക്കാനാകില്ലെന്നുമാണ് സ്പീക്കറുടെ നിലപാടെന്നാണു വിവരം. വരും ദിവസങ്ങളില്‍ അത് പരസ്യമായി പ്രകടമായേക്കും. സ്പീക്കര്‍ യുക്തമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം വൈകില്ല.

പി സി ജോര്‍ജിനെ വേട്ടയാടി നശിപ്പിക്കുന്നതിനു കൂട്ടുനില്‍ക്കാന്‍ സ്പീക്കറെ കിട്ടില്ല


Also Read:
മാവോയിസ്റ്റ് സാന്നിധ്യം; മലയോരവനമേഖലകളില്‍ വനപാലകരുടെ റെയ്ഡ്

Keywords:  Kerala assembly Speaker not willing to yield pressures on PC George issue, Thiruvananthapuram, K.M.Mani, Congress, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia