'വയസന്‍ പടയെ മാറ്റി യുവാക്കള്‍ക്ക് അവസരം നല്‍കുക'; യുഡിഎഫിന് തലവേദനയായി പട്ടാമ്പിയിലും പോസ്റ്റര്‍
Mar 8, 2021, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 08.03.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നണികളില്‍ പുരോഗമിക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും പോസ്റ്റര്‍.
യുഡിഎഫിന് തലവേദനയായി മാറിയ പോസ്റ്ററില്‍ മുസ്ലീം ലീഗിനെതിരെയും മുസ്ലീം ലീഗിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുമാണ് പറയുന്നത്.
മുസ്ലിം ലീഗിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കുക, പട്ടാമ്പി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുക, കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളെല്ലാം ലീഗിന് വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. വയസന്‍ പട മാറി യുവാക്കള്‍ക്ക് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

