SWISS-TOWER 24/07/2023

V Sivankutty | 'കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂനിഫോമിനൊപ്പം തട്ടവും ധരിക്കാം, ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ല'; ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


കോഴിക്കോട്: (KVARTHA) തട്ടം വിവാദത്തില്‍ പരസ്യ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്ന് വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂനിഫോമിനൊപ്പം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തട്ടവും ധരിക്കാനുള്ള അനുവാദമുള്ളപ്പോള്‍ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Aster mims 04/11/2022
അവിടെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്നത് എസ്എഫ്‌ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമിറ്റി അംഗമായ കെ അനില്‍കുമാര്‍ നടത്തിയ ഒരു പരാമര്‍ശമാണ്, മതവിഭാഗങ്ങളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ള ചര്‍ച്ചകള്‍ക്ക് ആധാരം. തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂനിസ്റ്റ് പാര്‍ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും, ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന.

തിരുവനന്തപുരത്ത് എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ മുസ്‌ലിം ലീഗ് ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനം കടുത്തതോടെ സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ അനില്‍കുമാറിനെ തിരുത്തിയിരുന്നു. മാത്രമല്ല, അനില്‍കുമാറും പ്രസ്താവനയില്‍നിന്ന് പിന്നാക്കം പോയി.

അതേസമയം, തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി പി എം നേതാവ് അനില്‍കുമാറില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ് വൈ എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നില്ല. ആനുകൂല്യങ്ങള്‍ നേടി എടുക്കാനായി സര്‍കാറിനെ സമീപിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

V Sivankutty | 'കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂനിഫോമിനൊപ്പം തട്ടവും ധരിക്കാം, ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ല'; ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി



Keywords: News, Kerala, Kerala-News, Politics-News, Religion-News, Kerala News, Veil, School, BJP-Ruled State, Minister, V Sivankutty, Politics, Party, Religion, Kerala Allows Veil in Schools, But Not in BJP-Ruled States, Says Minister V Sivankutty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia