പുകയുടെയും പൊടിപടലങ്ങളുടെയും അളവ് ഗണ്യമായി കുറഞ്ഞു, അന്തരീക്ഷവും വായുവും ശുദ്ധം

 


തിരുവനന്തപുരം: (www.kvartha.com 26.03.2020) വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവും നിർമാണ മേഖലകളിൽ നിന്നുള്ള പൊടിപടലങ്ങളും കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. ഗതാഗതവും നിര്‍മാണ പ്രവര്‍ത്തങ്ങളും നിലച്ചതോടെയാണ് സംസ്ഥാനത്ത് അന്തരീക്ഷ വായു ശുദ്ധമായത്. വായുവില്‍ രാസവസ്തുക്കളുടെയും പൊടിപടലങ്ങളുടെയും അളവ് ഗണ്യമായി കുറഞ്ഞതായി സംസ്ഥാന മലിനീകരണ നിയന്ത്ര ബോർഡ് അധികൃതർ അറിയിച്ചു. നിലവിൽ കേരളത്തിലെ റോഡുകളിൽ വാഹനങ്ങൾ ഇറങ്ങുന്നേയില്ല. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണത്തിൽ 48 ശതമാനത്തിലേറെ കുറവുണ്ടായതായി അധികൃതർ പറയുന്നു. വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌െസെഡിന്റെ അളവും കുറഞ്ഞു. ജനതാ കര്‍ഫ്യു ദിനം മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വായുവിന്റെ നിലവാരം മെച്ചപ്പെടുകയാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകളില്‍ വ്യക്തം. അന്തരീക്ഷവായുവിന്റെ ഗുണം കാണിക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് നിലവില്‍ 50 ആണ്.


പുകയുടെയും പൊടിപടലങ്ങളുടെയും അളവ് ഗണ്യമായി കുറഞ്ഞു, അന്തരീക്ഷവും വായുവും ശുദ്ധം

മുൻകാലങ്ങളിൽ ഇത് നൂറിനടുത്തായിരുന്നു. 0 മുതല്‍ 50 വരെയാണ് ഏറ്റവും ശുദ്ധമായ വായു. കഴിഞ്ഞ 22-ന് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 50 ആയിരുന്നു. അന്ന് എറണാകുളത്തിന്റെ വ്യവസായമേഖലയായ ഉദ്യോഗമണ്ഡലില്‍ ഇത് 64 ല്‍ എത്തിയത് അന്തരീക്ഷ മലിനീകരണം നന്നേ കുറഞ്ഞതിനു തെളിവായി. അമോണിയ വാതകത്തിന്റെ അളവ് പത്തില്‍നിന്നു ക്രമേണ കുറഞ്ഞ് മൂന്നിലെത്തി.

പൊടിപടലങ്ങളുടെ കുറവാണ് ഏറ്റവും ശ്രദ്ധേയം. 10 മൈക്രോ മീറ്ററില്‍ കുറഞ്ഞ വലിപ്പമുള്ള പൊടിപടലങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ 56 ആയിരുന്നത് ജനതാ കര്‍ഫ്യൂ ദിനത്തില്‍ 39.1 ആയി കുറഞ്ഞു. പി.എം 10 അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന സ്വഭാവമുള്ളതാണ്. ശ്വാസകോശത്തിനുള്ളിലേക്കു കടക്കുന്ന തീരെ ചെറിയ പൊടിപടലങ്ങളായ പി.എം 2.5 അളവും നന്നേ കുറഞ്ഞു.

സംസ്ഥാനത്തെ പ്രമുഖ വ്യവസായമേഖലയായ കളമശേരി ഏലൂരില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്‌െസെഡിന്റെ അളവില്‍ വലിയ ഏറ്റക്കുറച്ചിലില്ല. എന്നാല്‍, വ്യവസായ മേഖലകള്‍ അടച്ചതോടെ സള്‍ഫര്‍ വാതകത്തിന്റെ പുറന്തള്ളല്‍ കുറഞ്ഞിട്ടുണ്ട്.

Summary: Kerala Air quality index going up
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia