Wedding Bill | കേരള വിവാഹധൂർത്തും ആർഭാടവും നിരോധന ബിൽ നിയമസഭ പാസാക്കണം: അഡ്വ. പി. സതീദേവി
വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകള്‍ സംബന്ധിച്ച സ്റ്റേറ്റ് മെന്റ് ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് നല്‍കണം.
തദ്ദേശ സ്ഥാപനങ്ങള്‍ ഇത് പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
സ്റ്റേറ്റ് മെന്റില്‍ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കില്‍ പിഴയടക്കമുള്ള ശിഷാ നടപടികള്‍ സ്വീകരിക്കണമെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവാഹ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനായി കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധനം കരട് ബില്‍ നിയമസഭ പാസാക്കണമെന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. വധൂവരന്മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാനാവാത്ത ബാധ്യതകള്‍ ഇത് സൃഷ്ടിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു.
വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകള്‍ സംബന്ധിച്ച സ്റ്റേറ്റ് മെന്റ് ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് നല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇത് പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സ്റ്റേറ്റ് മെന്റില്‍ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കില്‍ പിഴയടക്കമുള്ള ശിഷാ നടപടികള്‍ സ്വീകരിക്കണമെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച 'സ്ത്രീധന വിമുക്ത കേരളം' സംസ്ഥാനതല സെമിനാര്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി. നിയമംകൊണ്ട് എല്ലാം പരിഹരിക്കാന്‍ കഴിയില്ലെങ്കിലും, സ്ത്രീധന പീഡനം കുറയ്ക്കാന്‍ ഇത് സഹായിക്കും. സാക്ഷരത, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീധനം ഒരു കളങ്കമാണ്.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതിരിക്കാന്‍ സമൂഹത്തില്‍ ഒരു ബോധവല്‍ക്കരണം ആവശ്യമാണ്. വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധനം കരട് ബില്‍ നിയമസഭ ചര്‍ച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്നും സതീദേവി ആവശ്യപ്പെട്ടു.
എന്നാല്‍ കേരള യുവജന കമ്മിഷന്‍ അധ്യക്ഷന്‍ അഡ്വ. എം. ഷാജര്‍ നിയമം കൊണ്ട് മാത്രം സമൂഹത്തിലെ നാട്ടുനടപ്പുകള്‍ മാറില്ലെന്ന് പറഞ്ഞു. സാമൂഹികമായ മുന്നേറ്റവും അനിവാര്യമാണ്. സ്ത്രീയും പുരുഷനും തുല്യരാണെങ്കില്‍ വിവാഹത്തില്‍ സ്ത്രീയെ താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സംസ്ഥാനം സ്ത്രീധന വിമുക്തമാകാന്‍ സമൂഹത്തിന്റെ പൊതുമനസ്ഥിതിയില്‍ മാറ്റം വരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. താന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതെ വിവാഹിതയായതാണെന്നും മേയര്‍ പറഞ്ഞു.
സെമിനാറില്‍ വനിതാ കമ്മിഷന്‍ അംഗം വിആര്‍ മഹിളാമണി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കവിതാ റാണി രഞ്ജിത്, യുവജന കമ്മിഷന്‍ അംഗങ്ങളായ വിജിത ബിനുകുമാര്‍, എച്ച് ശ്രീജിത്, വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ തുടങ്ങിയവരും സംസാരിച്ചു.
സഖി വിമണ്‍സ് റിസോഴ്സ് സെന്റര്‍ സെക്രട്ടറി അഡ്വ: ജെ. സന്ധ്യ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എആര്‍ അര്‍ച്ചന നേതൃത്വം നല്‍കി. വനിതാ കമ്മിഷനംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ് ടണ്‍ നന്ദിയും പറഞ്ഞു.
ക്യാപ്ഷന്‍: കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച 'സ്ത്രീധന വിമുക്ത കേരളം' സംസ്ഥാനതല സെമിനാര്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു.
#Kerala #Dowry #Weddings #SocialReform #WomensRights #India