Obituary | കേരള കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ഡോ. ഇ.വി.അനൂപ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) തൃശൂര്‍ കേരള കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ഡോ. ഇ.വി.അനൂപിനെ (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ 6.10ന് തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് അദ്ദേഹത്തെ ട്രെയിന്‍ തട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോറസ്റ്റ് പ്രൊഡക്ട് ആന്‍ഡ് യൂട്ടിലൈസഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവി കൂടിയായ അനൂപ് 2021 മുതല്‍ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനാണ്. തിരുവനന്തപുരം ബേക്കറി ജംക്ഷന്‍ സ്വദേശിയായ അനൂപ്, പ്രശസ്ത സാഹിത്യകാരന്‍ ഇ. വാസുവിന്റെ മകനാണ്. ഭാര്യ: രേണുക. മക്കള്‍: അഞ്ജന, അര്‍ജുന്‍.
വുഡ് അനാട്ടമി, ടിംബര്‍ ഐഡന്റിഫിക്കേഷന്‍, വുഡ് ക്വാളിറ്റി ഇവാലുവേഷന്‍, ഡെന്‍ഡ്രോക്രോണോളജി എന്നീ മേഖലകളില്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനാണ്. തെങ്ങിന്‍തടി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ അനൂപിന്റെ സംഭാവനകള്‍ വളരെ വലുതായിരുന്നു.
വെള്ളാനിക്കര ഫോറസ്റ്ററി കോളജില്‍ നിന്ന് 1990ല്‍ ബിരുദവും 1993ല്‍ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്, 1994ല്‍ സര്‍വകലാശാല സര്‍വീസില്‍ പ്രവേശിച്ചു. 2005ല്‍ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.
#Kerala #forestry #trainaccident #RIP #KeralaAgriculturalUniversity #forestrycollege #woodanatomy #timberidentification
