Winner | സുസ്ഥിര വികസന സൂചികയില്‍ കേരളം ഇന്‍ഡ്യയില്‍ വീണ്ടും ഒന്നാമത്; നേട്ടം കൈവരിച്ചത് 16 വികസന ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി 
 

 
Kerala again tops India in Sustainable Development Index; Achievements are based on 16 development goals, Thiruvananthapuram, News, Sustainable Development Index, Winner, Achievements, Politics, Kerala News
Kerala again tops India in Sustainable Development Index; Achievements are based on 16 development goals, Thiruvananthapuram, News, Sustainable Development Index, Winner, Achievements, Politics, Kerala News

Photo Credit: Facebook / Pinarayi Vijayan

കഴിഞ്ഞതവണത്തേക്കാള്‍ ഇത്തവണ നാല് പോയന്റ് കൂടുതല്‍

തിരുവനന്തപുരം: (KVARTHA) സുസ്ഥിര വികസന സൂചികയില്‍ (Sustainable Development Index) കേരളം (Kerala) ഇന്‍ഡ്യയില്‍ (India) വീണ്ടും ഒന്നാമത് (1st Position) . ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊര്‍ജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങള്‍ (Development Aims) അടിസ്ഥാനമാക്കി നീതി ആയോഗ് (NITI Aayog) തയാറാക്കുന്ന പട്ടികയില്‍ (Index) ഇത് തുടര്‍ചയായാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തുന്നത്.

2020-21 ല്‍ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയില്‍ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമതെത്തിയതെങ്കില്‍ പുതിയ വികസന സൂചികയില്‍ നാല് പോയിന്റ് കൂടി ഉയര്‍ത്തി 79 പോയിന്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത്. 


ജനക്ഷേമവും സാമൂഹ്യ പുരോഗതിയും മുന്‍നിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേക് ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia