വിവാദങ്ങള്‍ ബാക്കിയാക്കി ഗണേഷും യാമിനിയും ഒടുവില്‍ ടാറ്റാ പറഞ്ഞു
Oct 22, 2013, 11:00 IST
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും വിവാഹമോചനം അനുവദിച്ചു. തിരുവനന്തപുരം കുടുംബകോടതിയാണ് വിവാഹമോചനം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 ഓടു കൂടി കുടുംബകോടതിയിലെത്തിയ ഗണേഷ്‌കുമാറിനും യാമിനിക്കും കോടതിയില്‍ കൗണ്‍സലിംഗ് നടത്തിയിരുന്നു.
45 മിനുട്ടോളം നീണ്ട കൗണ്‍സലിംഗിനുശേഷവും ഒത്തുപോകാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജി കൈലാസ്, അഭിഭാഷകന്‍ എന്നിവരോടൊപ്പമാണ് ഗണേഷ്‌കുമാര്‍ കോടതിയിലെത്തിയത്. യാമിനിയോടൊപ്പം അഭിഭാഷക മാത്രമാണ് ഉണ്ടായിരുന്നത്.
സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യാനായുണ്ടാക്കിയ കരാര്‍ കെ.ബി. ഗണേഷ്‌കുമാര്‍ ലംഘിച്ചെന്ന് യാമിനി തങ്കച്ചി നേരത്തെ സത്യവാങ്മൂലത്തില്‍ കുടുംബകോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇരുവരും വിവാഹമോചന ഹര്‍ജി കുടുബകോടതിയില്‍ ഫയല്‍ ചെയ്തത്.
ഒത്ത് തീര്‍പ്പ് കരാറിന്റെ അടിസ്ഥാനത്തില്‍ യാമിനിക്കും കുട്ടികള്‍ക്കും സ്ഥിരം ജീവനാംശമായി തിരുവനന്തപുരം വഴുതക്കാട്ടെ ഇരുനില വീടുള്‍പ്പെടെ പത്ത് സെന്റ് സ്ഥലവും 2.25 കോടിയും ഗണേശ് കൈമാറിയിട്ടുണ്ട്. യാമിനിയുടെയും
കുട്ടികളുടെയും പേരില്‍ 75 ലക്ഷം രൂപ വീതമുളള മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് 2.25 കോടി രൂപ കൈമാറിയത്.

Also Read:
മക്കയില്‍ ലോഡ്ജ് നടത്തിപ്പിന് ഒന്നരക്കോടി പിരിച്ച് ബന്തിയോട് സ്വദേശി മുങ്ങി
Keywords: K.B.Ganesh kumar, Yamini Thankachi, Divorce,Counselling,Thiruvananthapuram, Family, Court, Director, Children, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.