തീരദേശത്തിനായി വെള്ളിയാഴ്ച ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒറ്റനോട്ടത്തില്‍

 


ADVERTISEMENT

(www.kvartha.com 02.02.2018) 

1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്

2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം.

3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. 

  തീരദേശത്തിനായി വെള്ളിയാഴ്ച ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒറ്റനോട്ടത്തില്‍

4. കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ. 

5. തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 കോടി

 6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കല്‍.

 7. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി.

8. തീരദേശ വികസനത്തിന് 238 കോടി 

9. നബാര്‍ഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ 584 കോടി ചെലവില്‍ പദ്ധതി. അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍കോട് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വേണം. 

10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണം കിഫ്ബി വഴി 

11. കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍ 

12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍. 

13. തീരദേശത്ത് 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളും ഈ വര്‍ഷത്തെ സ്‌കൂള്‍ നവീകരണ പാക്കേജില്‍.

14. ഓഖി ചുഴലിക്കാറ്റു പോലെ നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ് ഘടനയെ തകര്‍ത്തു

15. ജിഎസ്ടിയുടെ ചരിത്രം ആരംഭിക്കുന്നത് യുപിഎ സര്‍ക്കാരില്‍ നിന്ന്.

16. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേയ്ക്കും ഭരണഘടനാ ഭേദഗതിയടക്കം പാര്‍ലമെന്റു പാസാക്കിക്കഴിഞ്ഞിരുന്നു.

17. നികുതിഭാരം കുറഞ്ഞതിന്റെ നേട്ടം കൊണ്ടുപോയത് വന്‍കിട കോര്‍പറേറ്റുകള്‍.. ജിഎസ്ടി വരുന്നതുമൂലം നികുതി പിരിവിന്റെ കാര്യക്ഷമത കൂടും എന്ന പൊതുധാരണ യാഥാര്‍ത്ഥ്യമായില്ല.

18. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമാകാത്തതാണ് കാരണം. ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്..

19. പിരിച്ച നികുതിയില്‍ വിതരണം ചെയ്യാതെ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്നത് 1.35 ലക്ഷം കോടി. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേല്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍

20. ജിഎസ്ടി വരുമ്പോള്‍ കേരളത്തിന്റെ നികുതി 2025 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളി.

21. ഉയരുന്നത് വാറ്റുകാലത്തെന്നപോലെ 10 ശതമാനം മാത്രം.

22. പെട്രോളിനുമേലുള്ള വില്‍പന നികുതിയിലും രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വളര്‍ച്ച മന്ദഗതിയില്‍.

23. പദ്ധതിച്ചെലവില്‍ 22 ശതമാനം വര്‍ദ്ധന. പദ്ധതിയിതര ചെലവില്‍ 21 ശതമാനം.

24. വരവും ചെലവും തമ്മിലുള്ള ഈ പൊരുത്തക്കേട് പരിഹരിക്കുമെന്ന് പ്രഖ്യാപനം.

25. വരാനിരിക്കുന്നത് കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകള്‍.

26. കിഫ്ബിയില്‍ ഇതേവരെ അംഗീകരിച്ചത് ഇരുപതിനായിരംകോടിയുടെ പദ്ധതികള്‍.

27. അടുത്ത പതിനായിരം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം ഉടന്‍

28. സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്നായി കിഫ്ബി.


Keywords: Kerala 2017-18 budget highlights, Budget, Budget meet, News, Fishermen, Kasaragod, Hospital, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia