SWISS-TOWER 24/07/2023

Keerthy Suresh | നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ പിതാവ് ജി സുരേഷ് കുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി പിതാവും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ സുരേഷ് കുമാര്‍ ഇത്തരത്തില്‍ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തുള്ള റിപോര്‍ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

ദേശീയ മാധ്യമങ്ങളിലാണ് കീര്‍ത്തിയും അനിരുദ്ധും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. ഈ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോടു അഭ്യര്‍ഥിച്ചു.

Keerthy Suresh | നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ പിതാവ് ജി സുരേഷ് കുമാര്‍

ഇതില്‍ ഒരു സത്യവുമില്ല. ആ റിപോര്‍ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ഇതിനു മുമ്പും കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ദുബൈയിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് കീര്‍ത്തി പ്രതികരിച്ചത്. ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നും ഗോസിപ് വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ച് കീര്‍ത്തി വ്യക്തമാക്കിയിരുന്നു.

Keywords:  Keerthy Suresh's Father Denies Her Wedding Rumours With Anirudh Ravichander: 'There's No Truth...', Kochi, News, Actress Keerthy Suresh, Gossip, Marriage News, Media, Report, Friend, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia