SWISS-TOWER 24/07/2023

അമ്മയും പെങ്ങളും പെണ്‍മക്കളും തനിക്കുമുണ്ട്: കെ സി വേണുഗോപാല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 8.05.2014) സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി സരിതാ നായരും കേന്ദ്ര ഊര്‍ജമന്ത്രി കെ സി വേണുഗോപാലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്ന ഷാനിമോള്‍ ഉസ്മാന്റെ ആവശ്യത്തോട് കെ സി വേണുഗോപാല്‍ വികാര ഭരിതനായി പ്രതികരിച്ചു. കെട്ടുകഥകളും നുണപ്രചരണങ്ങളുമായി തന്നെ വേട്ടയാടുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

സത്യസന്ധതയോടെ മാത്രമാണ് താന്‍  രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍. ഊഹാപോഹങ്ങളും നുണപ്രചരണങ്ങളും വിലപ്പോവില്ല. പാര്‍ട്ടിയും കുടുംബാംഗങ്ങളും ജനങ്ങളും തനിക്കൊപ്പമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

സരിതയെ ബന്ധപ്പെടുത്തിയുള്ള നുണപ്രചരണങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതൊരു ലിറ്റ്മസ് ടെസ്റ്റാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ഇതിനു മുമ്പ് ആരും ക്ഷണിക്കാതെയാണ് ഷാനിമോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തിരുന്നത് .
അമ്മയും പെങ്ങളും പെണ്‍മക്കളും തനിക്കുമുണ്ട്: കെ സി വേണുഗോപാല്‍
മാധ്യമ പ്രവര്‍ത്തകരോട് വൈകാരികമായി സംസാരിച്ച വേണുഗോപാല്‍ തനിക്ക് അമ്മയും
പെങ്ങന്‍മാരും പെണ്‍മക്കളും ഉണ്ടെന്നും  അവരെല്ലാം ഇപ്പോഴും തന്നോടൊപ്പം തന്നെയാണെന്നും പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ ജില്ലയെ ബാധിക്കില്ല; ബസുകള്‍ ഓടും, പി.എസ്.സി പരീക്ഷകള്‍ നടക്കും
Keywords: K.C.Venugopal, Saritha.S.Nair, Shanimole Usman, Alappuzha, Election, Media, Family, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia