കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബിവറേജസ് ഔട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തോൽപിക്കും; മന്ത്രി ആൻ്റണി രാജുവിനോട് കെസിബിസി മദ്യവിരുദ്ധ സമിതി
Sep 4, 2021, 16:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.09.2021) കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബിവറേജസ് ഔട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തോൽപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിനോട് കെസിബിസി മദ്യവിരുദ്ധ സമിതി.
കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട് ലെറ്റ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെയാണ് കെ സി ബി സി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയിരിക്കുന്നത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് പ്രസിഡൻറ് പ്രസാദ് കുരുവിള പറഞ്ഞു.
ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ 'ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ' എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് ഭീഷണിയാണ്. പ്രശ്‌നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കും.
കെഎസ്ആര്‍ടിസി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.
കെഎസ്ആര്‍ടിസി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.
Keywords: News, Thiruvananthapuram, Liquor, Kerala, State, Top-Headlines, Government, Minister, KCBC anti-alcohol, Minister Antony Raju, KCBC anti-alcohol committee against Minister Antony Raju.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

