KC Venugopal | 'സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരകോടിയിയില്‍'; കെ സുധാകരന് പിന്തുണയുമായി കെ സി വേണുഗോപാല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ പ്രതിയാക്കി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ കെ സുധാകരനെതിരെ ഉന്നയിച്ച പോക്സോ കേസ് ആരോപണത്തെ അതിശക്തമായി പ്രതിരോധിച്ചത്. കേരളത്തിലെ സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയില്‍ നില്‍ക്കുന്ന അവസ്ഥയിലാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.
       
KC Venugopal | 'സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരകോടിയിയില്‍'; കെ സുധാകരന് പിന്തുണയുമായി കെ സി വേണുഗോപാല്‍

സിപിഎമില്‍ അടിമുടി വ്യാജന്മാര്‍ നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശം ഞെട്ടല്‍ ഉളവാക്കുന്നതാണ്. സംസ്ഥാന സെക്രടറി നികൃഷ്ടവും നിന്ദ്യമായ പരാമര്‍ശമാണ് നടത്തിയത്. എംവി ഗോവിന്ദന് എന്തുപറ്റിയെന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുളളത്. വിമര്‍ശനത്തിന്റെ എല്ലാ സീമകളെയും ലംഘിച്ച് കൊണ്ട് പാര്‍ടി പെട്ടിരിക്കുന്ന ഏറ്റവും മോശം സാഹചര്യത്തില്‍ നിന്നാണ് ഇത്തരം പ്രസ്താവന വരുന്നത്. കെ സുധാകരനെ കേസില്‍ ഉള്‍പെടുത്താന്‍ ഗോവിന്ദന്‍ മാഷ് ആഗ്രഹിച്ചതായിരിക്കാം.

കെ സുധാകരനെതിരെ എടുത്തിരിക്കുന്ന കേസ് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ പേരില്‍ ഗോവിന്ദന്‍ മാഷ് നടത്തിയ പ്രസ്താവന നിയമത്തിന്റെ മുന്നില്‍ ഏത് രീതിയില്‍ വരുമെന്ന് പരിശോധിച്ച് നടപടി എടുക്കേണ്ട ബാധ്യത കേരള പൊലീസിനുണ്ട്. കെപിസിസി പ്രസിഡന്റിന് എതിരെയുള്ള പ്രസ്താവനയില്‍ ഗോവിന്ദന്‍ മറുപടി പറയണം. അതിന്റെ ഉറവിടം ഗോവിന്ദന്‍ വ്യക്തമാക്കണം.

ദേശീയ തലത്തില്‍ എതിര്‍ ശബ്ദങ്ങളെ വായി മൂടി കെട്ടാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍കാരിനേക്കാള്‍ ഒരുപടി മുമ്പില്‍ പിണറായി വിജയന്‍ സര്‍കാര്‍ നില്‍ക്കുകയാണ്. മാധ്യമങ്ങളെ വായ മൂടി കെട്ടി തങ്ങളെ എല്ലാ കൊള്ളരുതായ്മ മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യം തകരും. മാധ്യമങ്ങളെ വായ മൂടി കെട്ടി തങ്ങളെ എല്ലാ കൊള്ളരുതായ്മ മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യം തകരും. ഇത് എല്ലാ കാലത്തും നടക്കുമെന്ന് സിപിഎം ധരിക്കേണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സുധാകരനെതിരെ അതിജീവിത മൊഴിനല്‍കിയിട്ടില്ലെന്നാണ് അതിജീവിത പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ടിയും, നേതാക്കളും കാണിക്കാത്ത നീചമായ പ്രവൃത്തിയാണ് കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കളോടും, പ്രവര്‍ത്തകരോടും കാണിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ടിയും, നേതാക്കളും കാണിക്കാത്ത നീചമായ പ്രവൃത്തിയാണ് കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കളോടും, പ്രവര്‍ത്തകരോടും കാണിക്കുന്നത്.

കേരളത്തിലെ സിപിഎമിന് കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യശത്രു. എങ്ങനെ എങ്കിലും കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം. കേരളം വന്ന് പെട്ടിരിക്കുന്ന ഇപ്പോഴത്തെ ഗതികേടില്‍ എല്ലാവരും പ്രതികരിക്കണം, സാംസ്‌കാരിക നായകരും, പൊതുപ്രവര്‍ത്തകരും പ്രതികരിക്കണം. സംസ്ഥാനത്ത് വ്യാജന്‍മാര്‍ പെരുകുകയാണ്. എസ്എഫ്‌ഐയുടെ തണലില്‍ തഴച്ചുവളരുന്ന വ്യാജന്മാരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസിന് കഴിയുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Keywords: KC Venugopal, K Sudhakaran, Malayalam News, Kerala News, Politics, Political News, Congress, KC Venugopal supports K Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia