KC Venugopal | കെസി വേണുഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരാണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ നെഹ്റു ഭവന് മുന്നില്‍ നിന്ന് യുഡിഎഫിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ക്കും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായി എത്തിയാണ് കെസി വേണുഗോപാല്‍ പത്രിക സമര്‍പ്പിച്ചത്.

KC Venugopal | കെസി വേണുഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
 
പോപ്പറും പടക്കങ്ങളും പൊട്ടിച്ച് ആവേശത്തോടെ പ്രവര്‍ത്തകര്‍ കെസി വേണുഗോപാലിനെ അനുഗമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, ജെബി മേത്തര്‍ എംപി, കനയ്യകുമാര്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബു പ്രസാദ്, മുന്‍മന്ത്രി കെസി ജോസഫ്, കെപിസിസി രാഷ്ടീയകാര്യ സമിതിയംഗങ്ങളായ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, അഡ്വ.എം ലിജു, തിരഞ്ഞെടുപ്പ് കമിറ്റി ചെയര്‍മാന്‍ എഎം നസീര്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമായ എഎ ഷുക്കൂര്‍, അജയ് തറയില്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സികെ ഷാജി മോഹന്‍, കണ്‍വീനര്‍ അഡ്വ. ബി രാജശേഖരന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എം ജെ ജോബ്, കെ പി ശ്രീകുമാര്‍, പഴകുളം മധു, നിസാര്‍, കെപിസിസി സെക്രട്ടറി എസ് ശരത്, കളത്തില്‍ വിജയന്‍, ഡോ. കെ എസ് മനോജ്, അഡ്വ.വി ഷുക്കൂര്‍, സഞ്ജീവ് ഭട്ട്, സുബ്രമണ്യദാസ്, അഡ്വ. സനല്‍ കുമാര്‍, തോമസ് ജോസഫ്, പി ജെ മാത്യു, അഡ്വ. മനോജ്, അഡ്വ. റിഗോ രാജു, കമാല്‍ എം മാക്കിയില്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

KC Venugopal | കെസി വേണുഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Keywords: KC Venugopal submitted nomination papers, Alappuzha, News, KC Venugopal, Submitted, Nomination Papers, Politics, Leaders, Workers, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia