KC Venugopal | ആലപ്പുഴ മെഡികല്‍ കോളജില്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കെ സി വേണുഗോപാലിനെ മാറ്റിനിര്‍ത്തി; ആശുപത്രിയുടെ വികസനത്തിന് മുന്‍കൈ എടുത്ത കെസിയെ രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കിയെന്ന് ആരോപണം; വിവാദം
Jan 19, 2023, 22:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സി വേണുഗോപാലിനെ മാറ്റിനിര്‍ത്തിയത് വിവാദമായി. ആശുപത്രിയുടെ വികസനത്തിന് മുന്‍കൈ എടുത്ത കെസിയെ രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം. ശനിയാഴ്ച വൈകീട്ടാണ് ആലപ്പുഴ മെഡികല്‍ കോളജില്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നത്. 2013-ല്‍ രണ്ടാം യുപിഎ സര്‍കാരിന്റെ കാലത്ത് ആരംഭിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതിയില്‍ ആലപ്പുഴയില്‍ സൂപര്‍ സ്പെഷ്യാറ്റി ബ്ലോക് ആരംഭിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയത് അന്ന് ആലപ്പുഴ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന കെസി വേണുഗോപാലാണ്.
രാജ്യത്തെ ആരോഗ്യ മേഖലയെ പരിപൂര്‍ണമായി ആധുനിക സംവിധാനത്തിലേക്കും അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേക്കും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയില്‍ കെസി വേണുഗോപാല്‍ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങുമായി നേരിട്ട് ഇടപെട്ടതിന്റെ ഫലമായാണ് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍ മെഡികല്‍ കോളജുകളെ ഉള്പെടുത്താതിരുന്നിട്ട് കൂടി ആലപ്പുഴ മെഡികല്‍ കോളജിനെ പദ്ധതിയുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍കാര്‍ തയ്യാറായത്. ഇതിന്റെ ഭാഗമായി 173.18 കോടി രൂപയുടെ പദ്ധതിയില്‍ 120 കോടി രൂപ കേന്ദ്ര ധനസഹായമായി അനുവദിപ്പിക്കുകയും ചെയ്തു. ആലപ്പുഴ മെഡികല്‍ കോളജിന് അനുവദിച്ച് അത്യാധുനിക സംവിധാനങ്ങളോടെയുള്ള സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോകിന്റെ നിര്‍മാണം യുഡിഎഫ് ഭരണകാലത്താണ് ആരംഭിച്ചത്.
ആലപ്പുഴ മെഡികല്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക് അടക്കം വിവിധ നിര്‍മാണ പ്രവൃത്തികളുടെ പ്രഖ്യാപനം അക്കാലത്ത് നടത്തിയത്. 2013 മാര്ച് 16-ന് നടത്തിയ പ്രഖ്യാപനത്തില്‍ ദേശീയ നിലവാരത്തിലേക്ക് ആലപ്പുഴ മെഡികല്‍ കോളജിനെ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കാണ് ആരംഭം കുറിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് യുപിഎയും കേരളത്തില്‍ നിന്ന് യുഡിഎഫും അധികാരത്തില്‍ നിന്ന് മാറിയ ശേഷം ബ്ലോകിന്റെ നിര്‍മാണം മന്ദഗതിയിലായെന്നാണ് ആക്ഷേപം. ഇതേത്തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്കാരുകളുമായി റിവ്യൂ മീറ്റിങ്ങുകള്‍ നടത്തിയും സംസ്ഥാന സര്‍കാരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടും ഉദ്യോഗസ്ഥരുമായി യഥാസമയം ആശയവിനിമയം നടത്തിയും കെസി വേണുഗോപാല്‍ പ്രക്രിയ പരമാവധി വേഗത്തിലാക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കി.
എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മാണം പൂര്‍ത്തിയായ ബ്ലോകിന്റെ ഉദ്ഘാടനം ഈ വരുന്ന 21-ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെ പദ്ധതി കൊണ്ടുവരാന്‍ ഏക കാരണമായ കെസി വേണുഗോപാലിനെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയാണെന്നാണ് പരാതി. ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്ഥലം എംഎല്‍എ എച് സലാമിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ കെസി വേണുഗോപാലിനെ ക്ഷണിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍, മുഖ്യമന്ത്രി നേരിട്ടാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ മറുപടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ആറ് നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഗ്രീന്‍ ബില്‍ഡിങ് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള കെട്ടിടം, എട്ട് മോഡുലാര്‍ ഓപറേഷന് തിയേറ്ററുകള്‍, 50 ഐസിയു ബെഡുകള്‍, 200 പേര്‍ക്കുള്ള കിടത്തി ചികിത്സാ സൗകര്യങ്ങള്‍ എന്നിവ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോകിന്റെ പ്രത്യേകതകളാണ്. ഓരോ ദിവസവും വിവിധ വിഭാഗങ്ങള്‍ക്ക് ഒരേ തിയേറ്റര്‍ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു നല്കുന്ന രീതിക്ക് മാറ്റം വരും. ഒപ്പം എല്ലാ ദിവസവും ശസത്രക്രിയ സാധ്യമാകും.
ന്യൂറോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തേറാസിക് സര്‍ജറി, നെഫ്രോളജി, ഗ്യാസ്ട്രോ എന്ററോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രിനോളജി, ന്യൂറോ സര്‍ജറി, ജെനിറ്റോ യൂറിനറി സര്‍ജറി തുടങ്ങി ഒന്‍പതു സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഇവിടെയുണ്ടാകും. 54.35 കോടി രൂപയുടെ അത്യാധുനിക മെഡികല്‍ ഉപകരണങ്ങളും പിജിക്ക് എട്ട് ഡിപാര്ട്മെന്റുകളിലായി 15 അധിക സീറ്റുകളും ലഭിക്കും. മാലിന്യസംസ്കരണ പ്ലാന്റ്, 1000 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, എയര്‍ കണ്ടീഷനിംഗ്, ആറ് ലിഫ്റ്റ്, അത്യാധുനിക സി ടി സ്കാന്‍, കാത് ലാബ്, ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്, സൗരോര്‍ജ പാനല്‍, പാര്‍കിംഗ് എന്നീ സൗകര്യങ്ങളും ലഭ്യമാകും.
ആലപ്പുഴ മെഡികല്‍ കോളേജ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് തന്നെ നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയാണ് അന്ന് എംഎല്‍എയായിരുന്ന കെസി വേണുഗോപാലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ലോക്സഭാ എംപിയായിരിക്കെയും മെഡികല്‍ കോളജിനായി ചെറുതും വലുതുമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു. ഐസിയു ബ്ലോക്, കാരുണ്യ ഡയാലിസിസ് സെന്റര്‍, ഗാലറി ഓഡിറ്റോറിയം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഇത്തരത്തിലുണ്ട്. രോഗികളുടെ കൂട്ടിരുപ്പകാര്ക്ക് വേണ്ടി കാത്തിരിപ്പ് കേന്ദ്രമുണ്ടാക്കാനും മെഡികല്‍ കോളജിനായി ആംബുലന്‍സ് വാങ്ങാനുമായി എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചിരുന്നു.
2010-ല്‍ കോളേജിലെ 50 സീറ്റുകളുടെ അംഗീകാരം മെഡികല്‍ കൗണ്‍സില്‍ റദ്ദാക്കിയപ്പോള്‍ എംപി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയില്‍ പിന്നീടും കെസി വേണുഗോപാല്‍ നടത്തിയ ഇടപെടലുകളാണ് അംഗീകാരം തിരികെ കിട്ടുന്നതിന് സഹായകരമായതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മെഡികല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കുന്നതിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിച്ചാണ് നടപടികള്‍ തീരുമാനിച്ചതും തുടര്‍ നടപടികള്‍ വേഗത്തിലാക്കിയതും. വിവിധ പദവികള്‍ വഹിക്കുമ്പോഴും ആലപ്പുഴ മെഡികല്‍ കോളജിനായി അഹോരാത്രം പ്രവര്‍ത്തിച്ച കെസിയെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുകയാണെന്നാണ് ആരോപണം.
< !- START disable copy paste -->

Keywords: Latest-News, Kerala, Ambalapuzha, Top-Headlines, Controversy, Allegation, Political-News, Politics, Medical College, Inauguration, KC Venugopal, Alappuzha Medical College, KC Venugopal sidelined from Super Specialty Block inauguration ceremony at Alappuzha Medical College.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.