KC Venugopal | പുതുപ്പളളിയിലെ വിജയം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കെ സി വേണുഗോപാല്‍

 


കണ്ണൂര്‍: (www.kvartha.com) പുതുപ്പളളിയില്‍ യുഡിഎഫിന്റെ വന്‍വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സിപിഎമിനുളള തിരിച്ചടിയാണിത്. സര്‍കാരിന്റെയും സിപിഎമിന്റെയും ഈ ദുഷിച്ച ഭരണം ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് പുതുപ്പളളിയില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വലവിജയം. ബിജെപിയെ എപ്പോഴും എതിര്‍ക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ വോട് വാങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
     
KC Venugopal | പുതുപ്പളളിയിലെ വിജയം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കെ സി വേണുഗോപാല്‍

ബിജെപിക്ക് അവരുടെ വോടുകള്‍ കിട്ടിയില്ലെന്നു പറയുന്നവര്‍ സിപിഎമിന് കഴിഞ്ഞ തവണകിട്ടിയ വോട് കിട്ടിയോയെന്നു വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടിയെന്ന നേതാവിന് ജനമനസിലുണ്ടായ സ്വീകാര്യതയും ഭരണവിരുദ്ധവികാരവുമാണ് പുതുപ്പളളിയിലെ വിജയത്തിന് പിന്നില്‍. കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ പുതുപ്പളളിയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സംഘടനാ മെഷിനറി കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് പുതുപ്പളളിയിലെ വിജയം. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ പുതുപ്പളളിയിലെ വികസന മുരടിപ്പെന്ന വാദം ജനങ്ങള്‍ തളളിക്കളഞ്ഞു. വികസനമെന്ന പേരില്‍ ജനങ്ങളുടെ നെഞ്ചത്തൂടെയുളള വന്‍പദ്ധതികള്‍ നടത്തി കമീഷന്‍ വാങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ രീതി.

എന്നാല്‍ ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടുളള കരുതലോടെയുളള വികസനം മാത്രമേ ഉമ്മന്‍ചാണ്ടി നടത്തിയിട്ടുളളൂ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണാണ് പുതുപ്പളളിയില്‍ കോണ്‍ഗ്രസ് നേടിയ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപതു സീറ്റും യുഡിഎഫ് നേടുമെന്നും കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏറെ സന്തോഷവനാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Keywords: CPM, Puthuppally, Malayalam News, KC Venugopal, Kerala News, Kannur News, KC Venugopal said that victory in Puthuppally is setback for Chief Minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia