Defamation Case | തെളിവില്ലാതെ തുടര്‍ചയായ ആരോപണം: ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

 


ആലപ്പുഴ: (KVARTHA) എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ നേരിട്ട് എത്തിയാണ് കേസ് ഫയല്‍ ചെയ്തത്. കെ സി വേണുഗോപാലിനു വേണ്ടി അഡ്വ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹാജരായി. യാതോരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെസി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാത്ത സാഹചര്യത്തിലാണ് കേസ് ഫയല്‍ ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനുമുള്ള മനഃപ്പൂര്‍വ്വമായുള്ള ശ്രമത്തിനെതിരെ സിആര്‍പിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയിരിയ്ക്കുന്നത്.

Defamation Case | തെളിവില്ലാതെ തുടര്‍ചയായ ആരോപണം: ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍
 
സ്ഥാനാര്‍ത്ഥിയായ ഒരു വ്യക്തിയ്ക്കെതിരെ ഒരു കാരണവശാലും ഉന്നയിക്കാന്‍ പാടില്ലാത്ത സത്യവിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഇതിനെതിരായി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ നേരത്തെ കെസി വേണുഗോപാല്‍ ശോഭാ സുരേന്ദ്രന് എതിരായി ക്രിമിനല്‍ മാനനഷ്ടക്കേസും നല്‍കിയിരുന്നു.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശവാണിയെ പോലെ പെരുമാറുന്നു എന്നും ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യം ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ റേഡിയോ പോലെയാണ്. 
മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രി ജനങ്ങളെ ഭയപ്പെടുകയാണ്. സാധാരണ മുഖ്യമന്ത്രിമാര്‍ വികസനം പറഞ്ഞ് വോട്ടു പിടിയ്ക്കുമ്പോള്‍ ഇവിടെ രാഷ്ട്രീയം പറഞ്ഞാണ് വോട്ട് പിടിയ്ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇപ്പോള്‍ പിണറായോട് വലിയ ഇഷ്ടമാണ്. ഇതിന്റെ കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത ചൂടില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസ ഹസ്തമേകാന്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തണ്ണീര്‍പന്തല്‍ തുറന്നു. കുമ്മാടി ബൈപ്പാസ് റോഡില്‍ നടന്ന തണ്ണീര്‍ പന്തലുകളുടെ ഔദ്യോഗിക ഉദ് ഘാടനം അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നിര്‍വ്വഹിച്ചു. അതി കഠിനമായ ചൂടില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തണ്ണീര്‍പന്തല്‍ മികച്ച മാതൃകയാണെന്നും ജനങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും യൂത്ത് കോണ്‍ഗ്രസ് ആശ്വാസം ആകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് തണ്ണീര്‍ പന്തലുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം എസ് പ്രവീണ്‍ പറഞ്ഞു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയാണ് തണ്ണീര്‍ പന്തലുകള്‍ പ്രവര്‍ത്തിക്കുക.ശുദ്ധജലം, തണ്ണിമത്തന്‍, സംഭാരം തുടങ്ങിയവ തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ്, അസംബ്ലി പ്രസിഡന്റ് ശാഹുല്‍ പുതിയ പറമ്പില്‍, സംസ്ഥാന വൈസ് സെക്രട്ടറിമാരായ റഹീം വെറ്റക്കാരന്‍, ഷമീം ചീരാമത്ത്, സരുണ്‍ റോയ്, വിഷ്ണു പ്രദീപ്, വിശാഖ് പത്തിയൂര്, ശിവം മോഹന്‍ പവര്‍ ഹൗസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍, ബ്ലോക്ക് പ്രസിഡന്റ് സാബു, ബെന്നി, സിറിയക്, നിധിന്‍ തുമ്പോളി, ശ്രീനാഥ്, അമല്‍ സാബു, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജി സന്തോഷ്, മേരി ഹെലന്‍, നിഖിത ജെറോം, ആസിഫ് സെലക്ഷന്‍ തുടങ്ങിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

അതിനിടെ സിപിഎമിന്റെ കനല്‍ തരി കെസി വേണുഗോപാല്‍ കെടുത്തുമെന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ പറഞ്ഞു. കെസി ആലപ്പുഴയില്‍ സ്ഥാനാര്‍ഥി ആകുമെന്ന് അറിഞ്ഞത് മുതല്‍ സിപിഎം അങ്കലാപ്പിലാണ്, കെസിയുടെ വരവോടെ കനല്‍ കെടുമെന്ന് ഉറപ്പുള്ള സിപിഎം തോല്‍വി സമ്മതിച്ചെന്നും റോജി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരായ പോരാട്ടം നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാന്‍ കെസി വേണുഗോപാലിന്റെ വിജയം അനിവാര്യമാണെന്നും റോജി എം ജോണ്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം എസ് പ്രവീണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ്, അസംബ്ലി പ്രസിഡന്റ് ഷാഹുല്‍ പുതിയ പറമ്പില്‍, സംസ്ഥാന വൈസ് സെക്രട്ടറിമാരായ റഹീം വെറ്റക്കാരന്‍, ഷമീം ചീരാമത്ത്, സരുണ്‍ റോയ്, വിഷ്ണു പ്രദീപ്, വിശാഖ് പത്തിയൂര് ശിവം മോഹന്‍ പവര്‍ ഹൗസ് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍, ബ്ലോക്ക് പ്രസിഡന്റ് സാബു, ബെന്നി, സിറിയക്, നിധിന്‍ തുമ്പോളി, ശ്രീനാഥ്, അമല്‍ സാബു, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജി സന്തോഷ്, മേരി ഹെലന്‍, നിഖിത ജെറോം, ആസിഫ് സെലക്ഷന്‍ തുടങ്ങിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ മതേതരസ്വഭാവം തകര്‍ക്കാനാണ് ബിജെപി ഈ തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റി എഴുതുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

Defamation Case | തെളിവില്ലാതെ തുടര്‍ചയായ ആരോപണം: ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍
 

പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകര്‍ത്ത് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണ രീതി കൊണ്ടുവന്ന് ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കുക എന്ന ആര്‍ എസ് എസിന്റെ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളും പ്രതിരോധങ്ങളും സൃഷ്ടിയ്ക്കുന്ന കോണ്‍ഗ്രസിനെ ആക്ഷേപിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നത് ബിജെപിയുമായുള്ള രഹസ്യധാരണയും അഴിമതി മൂടി വെയ്ക്കുന്നതിനുള്ള ശ്രമവുമാണെന്നും വേണുഗോപാല്‍ ആരോപിച്ചു. ഇന്ത്യയുടെ ഭരണഘടന സംരക്ഷിയ്ക്കാനുള്ള ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയോടൊപ്പവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പവുമാണ് ഇന്ത്യന്‍ ജനതയുടെ മനസെന്നും കെസി പറഞ്ഞു.

യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എഎം നസീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ എ ഷുക്കൂര്‍, ഡി സി സി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെസി ജോസഫ്, അഡ്വ. എം ലിജു അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, അജയ് തറയില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംജെ ജോബ്, കെപി ശ്രീകുമാര്‍, അഡ്വ. ഡി സുഗതന്‍, കെ സി രാജന്‍, അഡ്വ. ബി രാജശേഖരന്‍, ജേക്കബ് എബ്രഹാം, നിസാര്‍, കളത്തില്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Defamation Case | തെളിവില്ലാതെ തുടര്‍ചയായ ആരോപണം: ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

Keywords: KC Venugopal filed a criminal defamation case against Sobha Surendran, Alappuzha, News, Politics, KC Venugopal, Defamation Case, Sobha Surendra, Allegation, UDF, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia