KC Venugopal | കേരളവര്‍മ കോളജില്‍ നടന്നത് ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമെന്ന് കെസി വേണുഗോപാല്‍; വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടതല്ല

 


ADVERTISEMENT

തൃശൂര്‍: (KVARTHA) കേരളവര്‍മ കോളജിലെ കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ വിജയം അട്ടിമറിച്ച എസ് എഫ് ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമെന്ന് എ ഐ സി സി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എംപി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു വേണുഗോപാലിന്റെ വിമര്‍ശനം.


KC Venugopal | കേരളവര്‍മ കോളജില്‍ നടന്നത് ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമെന്ന് കെസി വേണുഗോപാല്‍; വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടതല്ല

കേരളവര്‍മ കോളജിന്റെ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചത് കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടനാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. വിജയം അംഗീകരിക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണെങ്കിലും കേരളവര്‍മയില്‍ സംഭവിച്ചത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നതരുടെ ഒത്താശയോടെ എസ് എഫ് ഐ നടത്തിയ ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന് കോളജില്‍ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം ഗൗരവതരമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. റീ കൗണ്ടിങ്ങിനിടെ നടന്നത് അസ്വഭാവിക സംഭവങ്ങളാണ്. ശ്രീക്കുട്ടന്റെ ഒരു വോടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ് എഫ് ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു.

ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെ എസ് യു വോടുകള്‍ അസാധുവാകുകയും എസ് എഫ് ഐ വോടുകള്‍ സാധുവാകുകയും ചെയ്യുന്നു. ഈ മറിമായത്തെയാണ് സി പി എമിന്റെയും എസ് എഫ് ഐയുടെയും ഇരുട്ടിന്റെ മറവില്‍ നടന്ന 'വിപ്ലവപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിക്കേണ്ടതെന്നും വേണുഗോപാല്‍ പോസ്റ്റില്‍ കുറിച്ചു.

ഒട്ടേറെ പരിമിതികളില്‍ നിന്നാണ് ശ്രീക്കുട്ടന്‍ തന്റെ പഠനം പൂര്‍ത്തീകരിക്കുന്നതും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണില്‍ മാത്രമാണ് വിധി നല്‍കിയ ഇരുട്ട്. മനസ്സില്‍ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരന്‍. ശ്രീക്കുട്ടന്‍ തന്നെയാണ് കോളജ് യൂനിയനെ നയിക്കേണ്ടതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Aster_MIMS

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളവർമ്മ കോളേജിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചുകയറിയ ശ്രീക്കുട്ടന് ഹൃദയാഭിവാദ്യങ്ങൾ. വിധ്വംസക പ്രവർത്തനങ്ങൾ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. കേരളവർമ്മയിലെ യഥാർത്ഥ വിജയി, അത് ശ്രീക്കുട്ടൻ തന്നെയാണ്.

ശ്രീക്കുട്ടനെ ഫോണിൽ വിളിച്ച് ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. വിജയം അംഗീകരിക്കാത്തവർ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടെ സംഭവിച്ചത് അത് മാത്രമല്ല. ഇന്നലെ രാത്രിയിലെ നാടകം ഇങ്ങനെയാണ്.

 ശ്രീക്കുട്ടന്റെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെ.എസ്.യു വോട്ടുകൾ അസാധുവാകുന്നു, എസ്.എഫ്.ഐ വോട്ടുകൾ സാധുവാകുന്നു. ഇരുട്ടിന്റെ മറവിൽ നടന്ന 'വിപ്ലവപ്രവർത്തനം'.

ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണ്.
 
ഒട്ടേറെ പരിമിതികളിൽ നിന്നാണ് ശ്രീക്കുട്ടൻ തന്റെ പഠനം പൂർത്തീകരിക്കുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണിൽ മാത്രമാണ് വിധി നൽകിയ ഇരുട്ട് . മനസ്സിൽ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരൻ. ശ്രീക്കുട്ടൻ തന്നെയാണ് കോളേജ് യൂണിയനെ നയിക്കേണ്ടത്. അതിനാവശ്യമായ എല്ലാ നടപടികളും കെ എസ് യു നേതൃത്വം സ്വീകരിക്കും. എസ്.എഫ്.ഐയുടെ ഇരുട്ടിന്റെ മറവിലെ 'അട്ടിമറി' നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന പ്രിയപ്പെട്ട കെ.എസ്.യു പോരാളികൾക്ക് അഭിനന്ദനങ്ങൾ.

Keywords:  KC Venugopal FB Post Against Issues in-Kerala Varma College, Thrissur, News, KC Venugopal, FB Post, Criticism, Politics, Kerala Varma College, SFI, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia