KC Venugopal | ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്നത് ഒത്തുകളിയെന്ന് കെസി വേണുഗോപാല്‍; 'സംസ്ഥാന സര്‍കാരിനെ പിരിച്ചു വിടണമെന്ന കെ സുധാകരന്റെ പ്രസ്താവന വളച്ചൊടിക്കേണ്ട'

 


കണ്ണൂര്‍: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. സംസ്ഥാന സര്‍കാരിനെ പിരിച്ചു വിടണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ലെന്ന് എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സതീശന്‍ പാച്ചേനി അനുസ്മരണത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
           
KC Venugopal | ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്നത് ഒത്തുകളിയെന്ന് കെസി വേണുഗോപാല്‍; 'സംസ്ഥാന സര്‍കാരിനെ പിരിച്ചു വിടണമെന്ന കെ സുധാകരന്റെ പ്രസ്താവന വളച്ചൊടിക്കേണ്ട'

സംസ്ഥാന രാഷ്ട്രീയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തു കളിക്കുകയാണ്. ഗവര്‍ണര്‍ രാവിലെയും വൈകുന്നേരവും വാര്‍ത്താസമ്മേളനം നടത്തിയിട്ട് കാര്യമില്ല. ഗവര്‍ണര്‍ സര്‍കാരിനെതിരെയും വിസിമാര്‍ക്കെതിരെയും നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഈ കാര്യത്തിന്‍ ഗവര്‍ണര്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വെറും ഭീഷണി കൊണ്ട് കാര്യമില്ല. ഗവര്‍ണര്‍ നിയമപരമായി നീങ്ങിയാല്‍ പിന്‍താങ്ങും.

കഴിഞ്ഞ കുറെ വര്‍ഷമായി അര്‍ഹതപ്പെട്ട ചെറുപ്പക്കാര്‍ക്ക് അല്ല ജോലി കൊടുക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്താന്‍ ശുപാര്‍ശ ചെയ്ത തിരുവനന്തപുരം മേയര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. തിരുവനന്തപുരം മേയര്‍ നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. സംസ്ഥാന സര്‍കാരിനെ പിരിച്ച് വിടണമെന്ന് കെ സുധാകരന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കണ്ട. ക്രമക്കേടുകളില്‍ നടപടിയെടുത്ത് കാണിക്കണമെന്നാണ് സുധാകരന്‍ പറഞ്ഞത്.

പിന്‍വാതില്‍ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഗവര്‍ണര്‍ പദവിക്കനുസരിച്ച് നിയമ നടപടിയെടുത്ത് കാണിക്കുകയാണ് വേണ്ടത്. അല്ലാതെ പത്രങ്ങളില്‍ വാര്‍ത്ത വരാനായി മന്ത്രിമാരായ ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. നിയമ വിരുദ്ധമായ കാര്യം നടന്നെങ്കില്‍ നിയമപരമായ നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഈ ഗവര്‍ണറാണ് എല്ലാ നിയമവിരുദ്ധ നിയമനങ്ങള്‍ക്കും ഒപ്പിട്ട് കൊടുത്തത്.

ഗവര്‍ണറുമായുള്ള പ്രശ്‌നം കോണ്‍ഗ്രസിന് വിഷയാധിഷ്ഠിതമാണ്. വി സി നിയമനത്തില്‍ പാര്‍ടി നിലപാട് വ്യക്തമാണ്. വൈസ് ചാന്‍സലര്‍ പിരിഞ്ഞ് പോകണമെന്ന പ്രസ്താവനയിലെ നടപടി ക്രമങ്ങളെയാണ് ഞങ്ങള്‍ എതിര്‍ത്തത്. ഗവര്‍ണറെ കോണ്‍ഗ്രസ് ഒരു തരത്തിലും ന്യായീകരിക്കുന്നേയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Political-News, Politics, Top-Headlines, Pinarayi-Vijayan, Arif-Mohammad-Khan, Congress, CPM, KC Venugopal, Governor of Kerala, Chief Minister of Kerala, KC Venugopal against Governor and Chief Minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia