വനിതാവികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി കെ സി റോസക്കുട്ടി ജനുവരി 7 ന് ചുമതലയേല്‍ക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.02.2022) കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സനായി കെ സി റോസക്കുട്ടി ഈ മാസം ഏഴിന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫിസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. കെ എസ് സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ സി റോസക്കുട്ടിയെ ചെയര്‍പേഴ്‌സനായി സര്‍കാര്‍ നിയമിച്ചത്. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും, സംസ്ഥാന വനിതാ കമിഷന്‍ ചെയര്‍പേഴ്‌സനുമായിരുന്നു കെ സി റോസക്കുട്ടി.
Aster mims 04/11/2022

വനിതാവികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി കെ സി റോസക്കുട്ടി ജനുവരി 7 ന് ചുമതലയേല്‍ക്കും

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ വനിതാശാക്തീകരണത്തില്‍ സംസ്ഥാന സര്‍കാരിന് വേണ്ടി മുഖ്യപങ്ക് വഹിച്ച വനിതാ വികസന കോര്‍പറേഷന്‍ 600 കോടിയലധികം രൂപയാണ് വിവിധ പദ്ധതികള്‍ വഴി വനിതാ ശാക്തീകരണത്തിനായി നല്‍കിട്ടുള്ളത്. കോവിഡ് കാലത്ത് നടപ്പാക്കിയ സ്‌മൈല്‍ പദ്ധതി, നൈപുണ്യ വികസനം, സ്ത്രീ സുരക്ഷ പദ്ധതികള്‍ ഉള്‍പെടെ നടപ്പിലാക്കി വരുന്നു.

വിവിധ ദേശീയ ധനകാര്യ വികസന കോര്‍പറേഷനുകളുടെ കേരളത്തിലെ ചാനലൈസിംഗ് ഏജന്‍സിയായും വനിതാ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിച്ച് വരികയാണ്.

Keywords: KC Rosakutty will be the chairperson of the Women Development Corporation, Thiruvananthapuram, News, Women, MLA, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script