SWISS-TOWER 24/07/2023

ഗണേഷ് കുമാര്‍ എം.എല്‍.എ. രാജിക്കത്ത് നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. സ്ഥാനം രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍. ബാലകൃഷ്ണപിള്ളക്ക് കൈമാറി.

രാജിക്കത്ത് ബാലകൃഷ്ണപിള്ള സ്പീക്കര്‍ക്ക് നല്‍കുകയും സ്പീക്കര്‍ അത് സ്വീകരിക്കുകയും ചെയ്താല്‍ ഗണേഷ് കുമാറിന് എം.എല്‍.എ. സ്ഥാനം നഷ്ടമാകും. കേരളാകോണ്‍ഗ്രസ് ബി യുടെ ഏക എം.എല്‍.എയാണ് പത്തനാപുരം നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗണേഷ് കുമാര്‍. 2013 ഏപ്രില്‍ ഒന്നിനാണ് ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. 2001ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ 2003ല്‍ പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രി പദത്തിലേക്ക് വഴിയൊരുക്കാനായി മന്ത്രിസ്ഥാനം ഒഴിയുകയായിരുന്നു.
ഗണേഷ് കുമാര്‍ എം.എല്‍.എ. രാജിക്കത്ത് നല്‍കി

2001ല്‍ സി.പി.ഐ. നേതാവ് പ്രകാശ് ബാബുവിനെ പത്തനാപുരത്ത് തോല്‍പിച്ചാണ് ഗണേഷ് കുമാര്‍ ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2006ലും 2011ലും അവിടെ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മന്ത്രിയായെങ്കിലും കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുമെന്ന് യു.ഡി.എഫ്. നേതൃത്വം നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗണേഷിന്റെ രാജിയെന്നാണ് സൂചന. ബുധനാഴ്ച ചേരുന്ന പാര്‍ട്ടി നേതൃയോഗം രാജിക്കത്ത് ചര്‍ചചെയ്യും.

ഭാര്യ യാമിനി തങ്കച്ചിയുമായി ഉണ്ടായ കേസുകളും അതേതുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദവുമാണ് ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ വനം, സിനിമ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഗണേഷിന്റെ രാജിക്ക് വഴിവെച്ചത്. കുടുംബ പ്രശ്‌നമാണ് മന്ത്രിസഭയില്‍ നിന്നുള്ള രാജിക്ക് ഇടയാക്കിയതെന്നും പ്രശ്‌നം അവസാനിക്കുന്ന സാഹചര്യത്തില്‍ഗണേഷിന് മന്ത്രിസഭയിലേക്ക് തിരിച്ചുവരാമെന്നും മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അതു പാലിക്കാത്തതാണ് ഗണേഷിനെ എം.എല്‍.എ. സ്ഥാനം രാജിവെക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

അതേസമയം രാജിക്കത്ത് സമ്മര്‍ദ തന്ത്രമാണെന്ന് വിലയിരുത്തുന്നു. രാജിക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ആര്‍. ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. ബുധനാഴ്ചത്തെ യോഗത്തിന് ശേഷം താന്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഗണേഷ് രാജി വയ്ക്കുന്നതെന്നാണ് സൂചന. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി രാജിക്ക് അനുമതി നല്‍കിയത്. നിസാര ഭൂരിപക്ഷത്തില്‍ തുടരുന്ന സര്‍ക്കാരിനെ ഗണേഷ്‌കുമാറിന്റെ രാജിയോടെ പ്രതിസന്ധിയിലാക്കാമെന്ന പ്രതീക്ഷയാണ് കേരള കോണ്‍ഗ്രസ് ബി ഗ്രൂപ്പിനുള്ളത്. ചര്‍ച്ചകള്‍ക്കുള്ള അവസരം ഒരുക്കുന്നതിനാണ് രാജി കത്ത് സ്പീക്കര്‍ക്ക് കൈമാറാതിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണിയെ കടുത്തസമ്മര്‍ദ്ദത്തിലാക്കി മന്ത്രിസ്ഥാനം തിരിച്ചുപിടിക്കാനുള്ള നീക്കമായും ഗണേഷിന്റെ രാജിസന്നദ്ധതയെ വിലയിരുത്തുന്നുണ്ട്.

Also read:
വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Keywords:  Ganesh Kumar, MLA, Resigned, Thiruvananthapuram, R.Balakrishna Pillai, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia