Elevated Highway | കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു നല്‍കി
Dec 3, 2022, 12:32 IST
തിരുവനന്തപുരം: (www.kvartha.com) കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നു നല്‍കി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് ശനിയാഴ്ച തുറന്നത്. നിര്‍മാണം പൂര്‍ത്തിയായിട്ടും തുറക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാലാണ് ഹൈവേ തുറക്കുന്നത് നീണ്ടുപോയത്.
ഒടുവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നല്‍കാന്‍ വൈകിയിട്ടില്ലെന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്നും പ്രോജക്ട് എന്‍ജിനീയര്‍ പറഞ്ഞു.
നവംബര്‍ 15ന് പാത തുറന്നുകൊടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് തുറന്നില്ല. പിന്നീട് നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചു. അതും നടന്നില്ല. 2018 ഡിസംബറിലാണ് പാതയുടെ നിര്‍മാണം തുടങ്ങിയത്. 200 കോടി രൂപയാണ് നിര്‍മാണ ചെലവ്. ടെക്‌നോ പാര്‍ക് ഫെയ്‌സ് ത്രീ മുതല്‍ സിഎസ്‌ഐ മിഷന്‍ ആശുപത്രിയുടെ മുന്നില്‍ വരെ 2.71 കിലോമീറ്ററാണ് നീളം. ഇരുഭാഗത്തും 7.5 മീറ്ററില്‍ സര്‍വീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്.
Keywords: Kazhakoottam Elevated Highway Opened, Thiruvananthapuram, News, Inauguration, Ministers, Traffic, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.