Threaten | 'തല്ലണമെന്നുണ്ടെങ്കില്‍ തല്ലി നോക്ക്'; ഹെല്‍മറ്റ് വയ്ക്കാന്‍ നിര്‍ദേശിച്ചതിന് എസ്‌ഐയെ നടുറോഡില്‍ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ആലപ്പുഴ: (www.kvartha.com) ബൈകില്‍ യാത്ര ചെയ്യുന്നതിനിടെ ഹെല്‍മെറ്റ് ധരിക്കണമെന്ന് നിര്‍ദേശിച്ചതിന് എസ്‌ഐയെ നടുറോഡില്‍ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ചേരാവള്ളി സിപിഎം ലോകല്‍ കമിറ്റി അംഗം അശ്കര്‍ നമ്പലശേരിയാണ് കായംകുളം എസ്‌ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. 
Aster mims 04/11/2022

Threaten | 'തല്ലണമെന്നുണ്ടെങ്കില്‍ തല്ലി നോക്ക്'; ഹെല്‍മറ്റ് വയ്ക്കാന്‍ നിര്‍ദേശിച്ചതിന് എസ്‌ഐയെ നടുറോഡില്‍ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി


വെള്ളിയാഴ്ച, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അശ്കറിനെ ഹെല്‍മെറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് എസ്‌ഐ തടഞ്ഞത്. പിന്നാലെയാണ് എസ്‌ഐയോട് സിപിഎം നേതാവ് തട്ടിക്കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. എസ്‌ഐയോട് 'തല്ലണോ, തല്ലണമെന്നുണ്ടെങ്കില്‍ തല്ലിനോക്ക്' എന്ന് അശ്കര്‍ ചൂടായികൊണ്ട് ചോദിക്കുന്നത് ഉള്‍പെടെ ദൃശ്യങ്ങളില്‍ കാണാം.

ഭീഷണിക്കു പിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്‌ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് അശ്കര്‍ ഫേസ്ബുകില്‍ പോസ്റ്റുമിട്ടു.

Keywords:  News,Kerala,State,Alappuzha,CPM,Threat,Police men,Top-Headlines,Facebook,Social-Media,Facebook Post, Kayamkulam: CPM Local Committee Member Threatens SI 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia