മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കാവ്യമാധവന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ച് വഴിപാട് നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 15/07/2017) നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടക്കുന്ന വിവാദങ്ങള്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദിലീപിന്റെ അറസ്റ്റിന് ശേഷം രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും കേസില്‍ ചോദ്യം ചെയ്യാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കാവ്യയും കുടുംബവും കണ്ണൂരിലാണുള്ളത്്.

വ്യാഴാഴ്ച രാത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ കാവ്യാമാധവന് വേണ്ടി പൊന്നിന്‍കുടം വെച്ചു വഴിപാട് നടത്താനാണ് മാതാപിതാക്കളും സഹോദരന്‍ മിഥുന്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെത്തിയത്. രാത്രി എട്ടോടെ തിരക്കൊന്നുമില്ലാതിരുന്ന സമയത്തായിരുന്നു ക്ഷേത്രദര്‍ശനം. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം.

പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം.ഇവിടെയെത്താറുള്ള പ്രമുഖ വ്യക്തികളുള്‍പ്പെടെ ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടി പൊന്നിന്‍കുടം സമര്‍പ്പിക്കാറുണ്ട്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കാവ്യമാധവന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ച് വഴിപാട് നടത്തി


Keywords: Kavya Madhavan, Dileep, Temple, Police, Kannur, Case, news, Kerala, Kavya Madhavan visits Rajarajeswara temple in Taliparamba.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia