കാവ്യ ഇത്തവണ വിവാദമുണ്ടാക്കാതെ വോട്ട് ചെയ്ത് മടങ്ങി

 


കൊച്ചി:  (www.kvartha.com 10.04.2014) കാവ്യ ഇത്തവണ വിവാദമുണ്ടാക്കാതെ വോട്ട് ചെയ്ത് മടങ്ങി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊച്ചി വെണ്ണല ഗവണ്മെന്റ് ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാവ്യ ക്യൂ തെറ്റിച്ച് മുന്നില്‍ കയറിയപ്പോള്‍ മറ്റ് വോട്ടര്‍മാര്‍ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങിയത് ചര്‍ചയായിരുന്നു. മറ്റുള്ളവരെ പോലെ തന്നെയായിരുന്നു കാവ്യ ഇത്തവണ വോട്ട് ചെയ്യാനെത്തിയതും മടങ്ങിയതും.

താന്‍ തന്റെ സമ്മതിദാനം വിനിയോഗിച്ചതായി കാവ്യ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിക്കുകയും ചെയ്തിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയതിന്റെ ഫോട്ടോയും കാവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് നൂറുകണക്കിന് കമന്റുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ക്യൂ നിന്ന് തന്നെയാണോ വോട്ട് ചെയ്തതെന്നാണ് പലരും ചോദിച്ചിരിക്കുന്നത്.

കാവ്യ ഇത്തവണ വിവാദമുണ്ടാക്കാതെ വോട്ട് ചെയ്ത് മടങ്ങി

ലോക സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kochi, Kerala, Actress, Voters, Kavya Madhavan, facebook, Kavya Madhavan casts vote
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia