കവിയൂര്‍ സെക്‌സ് റാക്കറ്റ് കേസ്; ഇരുപത് മണിക്കൂര്‍ സിബിഐ തെളിവെടുത്തു
Nov 17, 2011, 11:33 IST
കൊച്ചി: കവിയൂര്‍ സെക്‌സ് റാക്കറ്റ് കേസില്‍ 15 കാരി അനഘയും പിതാവ് നാരായണന്‍ നമ്പൂതിരി അടക്കമുള്ള കുടുംബം മരണപ്പെട്ടത് ദുരൂഹ സാഹചര്യത്തിലാണെന്നും യഥാര്‍ത്ഥപ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഫയല്‍ ചെയ്ത തുടരന്വേഷണ ഹര്‍ജിയെ തുടര്‍ന്ന് സിബിഐ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിനെ ഇരുപതു മണിക്കൂറോളം ചോദ്യം ചെയ്തു. ആദ്യം ചെന്നൈയില്‍ ഏഴു മണിക്കൂറാണ് ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്.
എന്നാല്‍, കോടിയേരി ബാലകൃഷ്ണനുമായി പ്രശ്‌നങ്ങള്‍ തീര്‍ത്ത് കേസ് അവസാനിപ്പിച്ചു കൂടെ എന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ താല്പര്യം കേസ് അട്ടിമറിക്കാനാണെന്ന് മനസ്സിലായതോടെയും മൂന്നു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തീകരിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്നും യഥാര്‍ത്ഥ സാക്ഷികളെയും പ്രതികളായി സംശയിക്കുന്നവരെയും ചോദ്യം ചെയ്തിട്ടില്ലെന്നും അവരെ ചോദ്യം ചെയ്താല്‍ പ്രതികളെ കണ്ടെത്താനാകുമെന്നും സിബിഐ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ചോദ്യം ചെയ്യേണ്ട 31 പേരുടെ ലീസ്റ്റും കോടതിയില്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുമ്പ് അഭയ കേസ് അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയ തിരുവനന്തപുരം യൂണിറ്റിലെ എഎസ്പി നന്ദകുമാരന്‍ നായര്‍ക്ക് അന്വേഷണ ചുമതല കൈമാറിയത്.
കോടതി നിര്‍ദ്ദേശപ്രകാരം നന്ദകുമാരന്‍ നായര്‍ 13 മണിക്കൂറാണ് രണ്ടു ദിവസമായി ടി.പി.നന്ദകുമാറിനെ ചോദ്യം ചെയ്തത്. കേസിന് തെളിയിക്കാന്‍ സഹായിക്കുന്ന സിഡി അടക്കമുള്ള സുപ്രധാന രേഖകളാണ് കൈമാറിയത്. ചോദ്യം ചെയ്യേണ്ട വി.എസ്.അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ശ്രീമതി ടീച്ചര്‍, എം.എ.ബേബി, എം.എ.ബേബിയുടെയും കോടിയേരിയുടെയും മക്കള്‍, കണ്ഠരര് മോഹനര് തുടങ്ങി 31 പേരുടെ ലീസ്റ്റ് പ്രകാരം ഓരോരുത്തരെയും ചോദ്യം ചെയ്യേണ്ടതെന്തിനാണെന്നും അതുമായി ബന്ധപ്പെട്ട തെളിവും വിവരങ്ങളുമെന്താണെന്നും സിബിഐക്ക് കൈമാറി. ഈ 31 സാക്ഷികളെ ചോദ്യം ചെയ്താല്‍ ഈ കേസില്‍ മുഖ്യപ്രതികളായി സംശയിക്കുന്ന എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്റെയും എം.എ.ബേബിയുടെയും മക്കള്‍, സിനിമാ നിര്‍മ്മാതാവ് സജി നന്ത്യാട്ട്, കണ്ഠരര് മോഹനര്, കോട്ടയം പോലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥന്‍, ജോയി ആലുക്കാസ് തുടങ്ങിയ പ്രതികളെ കണ്ടെത്താനാകും.
Keywords: Kaviyoor-sex-racket, Case, Kochi, Kerala, CBI,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.