കാവേരി ജലവിഹിതം: ഏഴു വര്‍ഷത്തിന് ശേഷം കേരളം ഉപയോഗിക്കാനൊരുങ്ങുന്നത് പത്തിലൊന്ന് മാത്രം
Oct 31, 2014, 08:24 IST
ഇടുക്കി: (www.kvartha.com 31.10.2014) കാവേരിയുടെ പോഷക നദിയായ പാമ്പാറില്‍ നിന്നും മൂന്നു ടി.എം.സി ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് അടുത്ത മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടും. കാന്തല്ലൂര്‍ പഞ്ചായത്തിലെ പട്ടിശ്ശേരിയില്‍ ജലവിഭവവകുപ്പ് പുതുക്കി നിര്‍മ്മിക്കുന്ന ഡാമിന്റെ നിര്‍മ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
നിലവിലുള്ള നാലു മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടാണ് പുതുക്കിപ്പണിയുന്നത്. കാവേരി ട്രിബ്യൂണല്‍ 2007 ഫെബ്രുവരി 12 നാണ് കേരളത്തിന് 30 ടി.എം.സി. ജലം അനുവദിച്ച് ഉത്തരവായത്. കാവേരി ജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ അന്തിമ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലത്തില്‍ മൂന്നു ടിഎംസി ജലം മാത്രമാണ് ഏഴു വര്‍ഷത്തിന് ശേഷം കേരളം ഉപയോഗിക്കാനൊരുങ്ങുന്നത്. കാവേരി ജലം ഉപയോഗിച്ചുളള 40 മെഗാവാട്ടിന്റെ പാമ്പാര്‍ ജലവൈദ്യുതി പദ്ധതിക്ക് മൂന്നു വര്‍ഷം മുമ്പ് കാബിനറ്റ് അംഗീകാരം ലഭിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
23 മീറ്റര്‍ ഉയരവും 135 മീറ്റര്‍ നീളവും ഒരു മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുമുള്ള അണക്കെട്ടാണ് ജലവിഭവവകുപ്പ് പട്ടിശേരിയില്‍ നിര്‍മിക്കുന്നത്. ഇതില്‍ സംഭരിക്കുന്ന ജലം 8.5 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മിച്ച് കാന്തല്ലൂര്‍ പഞ്ചായത്തിലെ 240 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
നിലവില്‍ നാലുമീറ്റര്‍ ഉയരത്തിലുള്ള ഡാമിനുപകരം ഫൗണ്ടേഷന്‍ ഉള്‍പ്പെടെ 23 മീറ്റര്‍ ഉയരത്തിലും 136 മീറ്റര്‍ നീളത്തിലുമാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. 26 കോടി രൂപയാണ് എസ്റ്റിമേറ്റ് തുകയെങ്കിലും 23 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Dam, Kavery Dam, Pattisery dam, Marayoor

നിലവിലുള്ള പട്ടിശേരി ഡാം
|
Keywords : Idukki, Kerala, Dam, Kavery Dam, Pattisery dam, Marayoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.