മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കട്ട റൗഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com 22.01.2020) മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കട്ട റൗഫ് കൊലപാതക കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനും നിരവധി കേസിലെ പ്രതിയുമായ എന്‍ കെ ഷഫ്രാസിനെ (31) യാണ് സിറ്റി സിഐ സതീശനും സംഘവും കഴിഞ്ഞ ദിവസം വൈകിട്ട് താവക്കരയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. നേരത്തെ പള്ളിക്കുന്നില്‍ വച്ച് ബിജെപി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണിയാള്‍.

ഇതോടെ റൗഫ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റൗഫിനെ പൂര്‍വ വൈരാഗ്യം വെച്ചാണ് പ്രതികള്‍ കൊന്നതെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂര്‍ സിറ്റിയില്‍ പാചകക്കാരനായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയതിനു പിന്നില്‍ റൗഫാണെന്ന് പരാതിയുയര്‍ന്നിരുന്നു.

  മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കട്ട റൗഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുസ്‌ലീഗ് തയ്യാറായില്ല. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് റൗഫിനെ മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട സമയത്ത് മുസ്‌ലിം ലീഗ് നേതാക്കള്‍ വീട് സന്ദര്‍ശിക്കാത്തത് ഏറെ വിവാദമുയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Kannur, Muslim-League, Accused, Case, Murder case, Arrested, Katta Rouf murder: One more arrested 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia